ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വൻ കവർച്ച. സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊന്ന് എടിഎം വാൻ കൊള്ളയടിച്ചു. എട്ട് ലക്ഷം രൂപയാണ് തട്ടിയെടുത്തെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി വസീറാബാദ് ജഗത്പൂര്‍ മേല്‍പ്പാലത്തിന് സമീപം ഇന്ന് വൈകുന്നേരും അഞ്ചിനായിരുന്നു സംഭവം.
ഐസിഐസിഐ ബാങ്ക് എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ നിര്‍ത്തിയ വാനില്‍ നിന്നാണ് പണം കവര്‍ന്നത്. വാന്‍ നിര്‍ത്തിയിട്ട സമയത്ത് പിന്നില്‍ നിന്ന് വന്ന അജ്ഞാതന്‍ സുരക്ഷാ ജീവനക്കാരന് നേരെ നിറയൊഴിച്ച ശേഷം പണവുമായി കടന്നുകളയുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സാഗര്‍ സിങ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ജീവനക്കാരന്‍ ജയ് സിങ്ങിനെ (55) ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒന്നിലധികം പൊലീസ് സംഘത്തിന് രൂപം നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: