ഇടുക്കി: മദ്യം നൽകി മയക്കിയ ശേഷം ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച വിമുക്ത ഭടന് 66 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ. കുത്തുകുഴി സ്വദേശിയായ 38 കാരനാണ് പൈനാവ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
പെൺകുട്ടിക്ക് മദ്യം നൽകി ബോധരഹിത ആക്കിയ ശേഷം പീഡിപ്പിച്ചു എന്ന കേസിലാണ് കോടതി വിധി. വിവിധ വകുപ്പുകളിലായാണ് 66 വർഷം കഠിനതടവ്. അതിനാൽ വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ ഇരുപത് വർഷം പ്രതി തടവ് അനുഭവിച്ചാൽ മതിയാകും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: