മുംബൈ: എയർ ഇന്ത്യയെ കുഴപ്പത്തിലാക്കി വീണ്ടും മൂത്രം ഒഴി വിവാദം. വനിതാ യാത്രികയുടെ പുതപ്പിലേക്ക് സഹ യാത്രികൻ മൂത്രമൊഴിച്ചെന്ന പരാതിയാണ് പുതിയതായി ഉയർന്നത്.
നേരത്തെ ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തില്‍ യാത്രികന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെയാണ് പുതിയ പരാതി. എയര്‍ ഇന്ത്യയുടെ തന്നെ പാരീസ്- ഡല്‍ഹി വിമാനത്തിലാണ് സമാനമായ സംഭവം നടന്നത്.
വനിത യാത്രികയുടെ പുതപ്പില്‍ മദ്യപിച്ച് ലക്കുകെട്ട വ്യക്തി മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. സംഭവത്തില്‍ എയര്‍ ഇന്ത്യയും പൊലീസും അന്വേഷണം ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
അതേസമയം ന്യൂയോര്‍ക്ക് -ഡല്‍ഹി വിമാനത്തില്‍ സഹയാത്രികയ് ക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായിയെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പരാതിക്കാരി 72 വയസുള്ള കര്‍ണാടക സ്വദേശിയാണ്. വ്യവസായിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതടക്കം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: