കൊല്ലം: റെയിൽവെ കെട്ടിടത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ആശയക്കുഴപ്പം. യുവതിക്കൊപ്പം ഉണ്ടായിരുന്ന അഞ്ചൽ സ്വദേശി നാസു (24)വിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ലൈംഗിക ബന്ധത്തിനിടെ അപസ്‌മാരം ഉണ്ടായാണ് യുവതി മരിച്ചതെന്നാണ് ഇയാൾ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. എന്നാൽ യുവതിയുടെ ശ്വാസ കോശത്തിൽ ആഹര സാധനം കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്‌ടർമാർ പറഞ്ഞു.
ഇതോടെ യുവാവിന്‍റെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിനും തലവേദനയായി. കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്.
ആളൊഴിഞ്ഞ കെട്ടിടത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം എന്ന നിലയില്‍ തന്നെയാണ് പൊലീസിന്റെ അന്വേഷണം നീങ്ങുന്നതെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ജോസഫ് പറഞ്ഞു.
പ്രതി യുവതിയെ കൊല്ലം ബീച്ചില്‍ നിന്നാണ് പരിചയപ്പെട്ടത്. കൊല്ലം ബീച്ചിലും സംഭവസ്ഥലത്തും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ നാസു.
ഇന്നലെയാണ് കൊല്ലം കര്‍ബല ജംഗ്ഷനിലുള്ള ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്ന് നേരത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്നവരും പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: