തൃശൂർ: അതിരപ്പള്ളി മേഖലയിൽ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. എണ്ണപ്പന തോട്ടത്തിനുള്ളിൽ ഏഴാറ്റുമുഖം മേഖലയിലാണ് ആനക്കൂട്ടത്തെ കണ്ടത്. അമ്മ ആന അടക്കം അഞ്ച് ആനകൾ അടങ്ങുന്ന കൂട്ടത്തിലാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി ഉള്ളത്.
ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ എന്തെങ്കിലും കുടുക്കിൽ കുടുങ്ങിയപ്പോൾ വലിച്ചപ്പോഴൊ ആണ് തുമ്പികൈ അറ്റ് പോയതെന്ന് സംശയിക്കുന്നു. നാട്ടുകാരനായ സജിൽ ഷാജുവാണ് ഈ ആനക്കുട്ടിയെ കണ്ടെത്തിയത്.
തുടർന്ന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ എത്തി ആനകുട്ടിയുടെ ചിത്രങ്ങൾ എടുക്കകയായിരുന്നു. തുമ്പിക്കൈ ആനക്കുട്ടിക്ക് ജീവിക്കാൻ സാധിക്കുമോ എന്ന് ആശങ്കയുണ്ട്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വ്യാജ ചാരായവുമായി പിടിയിൽ
ഇടുക്കി: ചാരായം വാറ്റിയ കേസിൽ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീണ്ടും വ്യാജ ചാരായം ഉണ്ടാക്കിയ ആൾ കൈയോടെ പിടിയിൽ. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മേരികുളം പുല്ലുമേട് കുന്നുംപുറത്ത് കെ.എൻ ചന്ദ്രൻകുട്ടിയാണ് പിടിയിലായത്. 4.5 ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്.
പുല്ലുമേട്ടിൽ വ്യാജ വാറ്റ് നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഉപ്പുതറ പൊലീസ് നടത്തിയ പരിശോധനയിലാണ് ചന്ദ്രൻകുട്ടി പിടിയിലാകുന്നത്. കുപ്പിയിൽ നിറച്ച മൂന്ന് ലിറ്റർ ചാരായവും കന്നാസിൽ സൂക്ഷിച്ച 1.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
രണ്ട് മാസം മുമ്പ് ഒരു ലിറ്റർ വ്യാജചാരായവുമായി ഇയാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും വ്യാജ വാറ്റ് തുടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി.
ഉപ്പുതറ സി.ഐ ഇ. ബാബു, എഎസ്ഐ സജി അലക്സ്, സിവിൽ പൊലീസ് ഓഫീസർമാരായ അൻവർ സലീം, ഷിമാൽ, നിഷാദ്, ലെനിൻ, ഷെമീർ ഉമ്മർ, ശരണ്യ മോൾ പ്രസാദ്, ജോളി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post A Comment: