www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1809) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.90 അടി പിന്നിട്ടു

Share it:



കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് റൂൾ കർവ് ആയ 136 അടിക്ക് തൊട്ടരികിൽ. ശനിയാഴ്ച്ച വൈകിട്ട് ആറിന് ജലനിരപ്പ് 135.90 അടിയിലെത്തി. ശനി ഉച്ചയ്ക്ക് 12ന് ജലനിരപ്പ് 135.75 അടിയായിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവെ ഷട്ടർ തുറന്നേക്കും. 

അതേസമയം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ച്ച ഇടവിട്ട് ഒറ്റപ്പെട്ട മഴ പെയ്‌തെങ്കിലും മഴ തുടർന്ന് നിൽക്കാതിരുന്നത് ആശ്വസമായിട്ടാണ് കാണുന്നത്. അതേസമയം അണക്കെട്ട് തുറക്കുമെന്ന വാർത്തയിൽ പെരിയാർ തീരം ആശങ്കയിലാണ്. 

വണ്ടിപ്പെരിയാർ വള്ളക്കടവ് മുതൽ ഉപ്പുതറ വരെയുള്ള ഭാഗത്തേക്കാണ് അണക്കെട്ടിലെ ജലം ആദ്യം ഒഴുകിയെത്തുന്നത്. തീര പ്രദേശത്ത് വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്കായി ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:
Next
This is the most recent post.
Previous
Older Post

Kerala

Post A Comment: