ന്യൂഡൽഹി: ഓടുന്ന കാറിൽ നഗ്നയായി കിലോമീറ്ററുകളോളം യുവതിയെ വലിച്ചിഴച്ച ശേഷം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പുതുവത്സരാഘോഷത്തിനായി ഹോട്ടലിൽ എത്തിയ യുവതിയെ ഹോട്ടലിൽ നിന്നും പുറത്താക്കിയ ശേഷമാണ് അപകടം നടന്നതെന്നാണ് വെളിപ്പെടുത്തൽ.
സുഹൃത്തിനൊപ്പമാണ് യുവതി ഹോട്ടലിലെത്തിയത്. ഹോട്ടലിൽ വെച്ച് ഇവർ വഴക്കിട്ടു. ഹോട്ടൽ അധികൃതർ ഇരുവരെയും പുറത്താക്കി. ശേഷം സ്കൂട്ടറിൽ കയറി യുവതികൾ പോവുകയായിരുന്നു. എന്നാൽ വഴിയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പെട്ടു.
യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോൾ ചെറിയ പരുക്കേറ്റ രണ്ടാമത്തെ പെൺകുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. ഹോട്ടലിൽ പുതുവർഷ ആഘോഷത്തിൽ പങ്കെടുത്ത യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുമായി ഇവർ രാത്രി സംസാരിച്ചുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിൽ ഡൽഹി പൊലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകും. ഇന്നലെ സംഭവത്തിൽ അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു. ഷായുടെ നിർദേശ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥൻ കേസന്വേഷണം ഏറ്റെടുക്കും. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പൊലീസിന് ലഭിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: