ഇടുക്കി: കട്ടപ്പനയിൽ അയ്യപ്പ ഭക്തരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേർക്ക് പരുക്ക്. പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ വീടിനു മുമ്പിലെ കാർ പോർച്ചിലേക്ക് മറിയുകയായിരുന്നു.
പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഓടിക്കൂടി നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമാകുകയായിരുന്നു. അപകടത്തിൽ വീടിനും വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: