ഇടുക്കി: പുതുവത്സര ദിനത്തിൽ രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. പുളിയൻമല സ്‌കൂൾ മേട്ടിൽ ഹരിജൻ കോളനി പൂവരശനാണ് (33) മരിച്ചത്.
ഒന്നിനു രാത്രി 12.30ന് പുളിയൻമലയിലായിരുന്നു അപകടം. സുഹൃത്തുക്കളുമായി ചേർന്ന് പടക്കം പൊട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച്ച രാവിലെ മരണത്തിനു കീഴടങ്ങി. വെള്ളിയാഴ്ച്ച പകല്‍ ഒന്നിന് പുളിയന്‍മല കളരിക്കല്‍ എസ്‌റ്റേറ്റിന് സമീപമുള്ള പൊതുശ്മശാനത്തില്‍ സംസ്കാരം നടത്തും. മുനിയന്‍ പിതാവാണ്. അമ്മ: റാണി. സഹോദരങ്ങള്‍: രമേശ്, ഉമ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: