www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1794) Idukki (1756) Mostreaded (1614) Crime (1373) National (1195) Entertainment (829) world (424) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വീട് കുത്തിത്തുറന്ന് 25 കിലോ ഉണക്ക ഏലക്കാ മോഷ്‌ടിച്ചു

Share it:



ഇടുക്കി: വീട്ടുകാർ ജോലിക്ക് പോയ സമയത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 25 കിലോ ഉണക്ക ഏലക്കാ മോഷ്‌ടിച്ചു. പാമ്പാടുംപാറ പത്തിനിപ്പാറ വലിയത്ത് ജമാലിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ വീട്ടുകാർ ജോലിക്ക് പോയ ശേഷമാണ് സംഭവം. 

തോട്ടം മേഖലയില്‍ ഒറ്റപെട്ട് സ്ഥിതി ചെയ്യുന്ന വീടാണിത്. ജോലിയ്ക്ക് പോകുന്നതിനാല്‍ പകല്‍ സമയത്ത് വീട്ടുകാര്‍ ഇവിടെ ഉണ്ടാവാറില്ല. വീടിന്‍റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മുന്‍ വശത്തെ വാതിലിന്‍റെ പൂട്ട് തകര്‍ക്കാനും ശ്രമം നടന്നിരുന്നു. 

വീടിനുള്ളില്‍, ചാക്കുകളിലായി 150 കിലോയോളം ഉണക്ക ഏലക്കാ സൂക്ഷിച്ചിരുന്നു. ഇതില്‍ 25 കിലോയിലധികം ഏലക്കായാണ് നഷ്ടപെട്ടത്. വിവിധ മുറികളിലെ അലമാരകളുടേയും മേശകളുടേയും പൂട്ട് തകര്‍ത്തും മോഷ്ടാക്കള്‍ പരിശോധനയും നടത്തിയിട്ടുണ്ട്. 

എന്നാല്‍ ഏലക്കാ അല്ലാതെ മറ്റൊന്നും നഷ്ടപെട്ടിട്ടില്ല. ഏതാനും ആഴ്ചകള്‍ക്കിടെ മേഖലയിലെ, മറ്റ് നാല് വീടുകളിലും മോഷണം നടന്നിട്ടുണ്ട്. സംഭവത്തിൽ വീട്ടുകാർ നെടുങ്കണ്ടം പൊലീസിനു പരാതി നൽകി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq


Share it:

Idukki

Post A Comment: