തിരുവനന്തപുരം: യുവതിയെ രാത്രി മുഴുവൻ നഗ്നയാക്കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം പൊലീസാണ് പ്രതി അവനവഞ്ചേരി സ്വദേശി കിരണിനെ (25) കസ്റ്റഡിയിലെടുത്തത്.
മെഡിക്കല്‍ കോളെജിലെ ദന്തല്‍ വിഭാഗത്തിലും, കഴക്കൂട്ടത്തെ ബാര്‍ ഹോട്ടലിലും, മേനംകുളത്തെ റോഡ് വശത്തും, യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നു പറയുന്ന വെട്ടുറോഡുള്ള അഗ്രോ സര്‍വ്വീസ് സെന്‍ററിലും പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
അതേ സമയം സംഭവത്തെ കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. വിവാഹിതയും നാല് വയസുള്ള കുട്ടിയുടെ അമ്മയുമായിരുന്നു പരാതിക്കാരിയെന്ന് പൊലീസ് പറഞ്ഞു.
ജൂണ്‍ 24 ന് രാത്രിയിലായിരുന്നു പീഡനം. കഴക്കൂട്ടത്തെ ബാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ സുഹൃത്തുമായെത്തിയ യുവതിയെ കിരണ്‍ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയതും.
കിരണും യുവതിയും നേരത്തെ പരിചയക്കാരായിരുന്നു. വിവാഹമോചിതയായ യുവതി സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. യുവതിക്ക് നാലുവയസുള്ള ഒരു കുട്ടിയുമുണ്ട്. ഇതിനിടയിലാണ് കിരണുമായി അവര്‍ സൗഹൃദത്തിലായത്. സൗഹൃദം ദൃഡമായി മുന്നോട്ടു പോകുന്നതിനിയില്‍ യുവതി കിരണുമായി അകല്‍ച്ച കാണിച്ചു തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് വിവരം. സ്ഥിരമായി യുവതിയെ കിരണ്‍ ഫോണ്‍ ചെയ്യാറുണ്ടെങ്കിലും യുവതി കോള്‍ എടുത്തിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കിരണ്‍ അസ്വസ്ഥനായിരുന്നു.
ഇതിനിടെ ജുണ്‍ 24 ശനിയാഴ്ച രാത്രി യുവതി മറ്റൊരാള്‍ക്കൊപ്പം കഴക്കൂട്ടത്തെ ബാറില്‍ ഇരിക്കുന്നുണ്ടെന്നുള്ള വിവരം കിരണിന് ലഭിച്ചു. വിവരം അറിഞ്ഞയുടന്‍ കിരണ്‍ കഴക്കൂട്ടം ബാറിലേക്ക് തിരിച്ചു. അവിടെ മറ്റൊരു സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ കണ്ടതോടെ കിരണ്‍ പ്രകോപിതനാകുകയും തുടര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി കഴക്കൂട്ടം റെയില്‍വേ മേല്‍പ്പാലത്തിന് താഴെ എത്തിച്ച ശേഷം മര്‍ദ്ദിച്ചു എന്നാണ് പരാതി. മര്‍ദ്ദനമേറ്റ് യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കിരണ്‍ ബലം പ്രയോഗിച്ച് തടയുകയായിരുന്നു.
തുടര്‍ന്ന് താന്‍ വീട്ടിലാക്കാമെന്നും ബൈക്കില്‍ കയറിയില്ലങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. സ്‌നേഹം നടിച്ചും ഭീഷണിപ്പെടുത്തിയും യുവതിയെ ബൈക്കില്‍ കയറ്റി വെട്ടുറോഡിലെ കൃഷി ഭവന്‍റെ ഗോഡൗണിനോട് ചേര്‍ന്നുള്ള ഷെഡിലെത്തിക്കുകയായിരുന്നു. അവിടെ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ബലംപ്രയോഗിച്ച് വിവസ്ത്രയാക്കി ബലാത്സംഗം ചെയ്യുകയുമായിരുന്നു. മാത്രമല്ല ഇതെല്ലാം കിരണ്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ കവിളില്‍ പ്രതി മര്‍ദ്ദിച്ചതിന്‍റെ പാടുകളുണ്ട്. മര്‍ദ്ദനത്തില്‍ ചുണ്ട് പൊട്ടി ചോര വന്നിരുന്നു.
കിരണിന്‍റെ അക്രമത്തെത്തുടര്‍ന്ന് യുവതിക്ക് ബോധം നഷ്ടപ്പെട്ടു. പുലര്‍ച്ചെ അഞ്ചിന് ബോധം വന്നതോടെ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് പുറത്തിറങ്ങിയ അടുത്ത വീട്ടില്‍ താമസിക്കുന്നവരാണ് അവരെ രക്ഷപ്പെടുത്തിയത്. അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ യുവതിക്ക് വസ്ത്രം നൽകിയ ശേഷം കഴക്കൂട്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലർട്ടാണ്.
വടക്കൻ കേരളത്തിലെ ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ പെരിങ്ങോം, കാസർകോട് വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴയാണ് പെയ്തത്. 228 മില്ലിമീറ്റർ വരെയുള്ള മഴയാണ് ഇവിടെ ലഭിച്ചത്. അതേസമയം തെക്കൻ കേരളത്തിൽ മഴ കുറഞ്ഞു.
Post A Comment: