www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1732) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷ്‌ടിച്ച് കുരങ്ങൻ

Share it:



ലക്നൗ: ഭൂമി കച്ചവടത്തിനായി പണവുമായി രജിസ്ട്രാർ ഓഫീസിലെത്തിയ ആളുടെ ഒരു ലക്ഷം രൂപ അടങ്ങിയ ബാഗ് കുരങ്ങൻ മോഷ്‌ടിച്ചു. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം. 

ഓഫീസ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെ ബാഗിനുള്ളിലായിരുന്നു സ്ഥലക്കച്ചവടത്തിന് ശേഷം കൈമാറാനുള്ള പണം സൂക്ഷിച്ചിരുന്നത്. കുരങ്ങന്‍ പണമടങ്ങിയ ബാഗ് അടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പാര്‍ക്കിംഗിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.  

ദില്ലി സ്വദേശിയായ ഷറാഫത് ഹുസൈന്‍ എന്നയാളുടെ പണമടങ്ങിയ ബാഗാണ് കാണാതെ പോയത്. ബാഗ് മോട്ടോര്‍ സൈക്കിളില്‍ വച്ച ശേഷം സമീപത്തുള്ള ബെഞ്ചിലിരുന്ന് കണക്ക് പരിശോധിക്കുന്ന സമയത്താണ് കുരങ്ങന്‍ ബാഗ് അടിച്ച് മാറ്റിയത്. 

പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട് ബാഗുകളില്‍ കുരങ്ങന്‍ തപ്പി നടക്കുന്നതും ഷറാഫതിന്‍റെ ബാഗ് എടുത്തുകൊണ്ട് പോവുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബാഗ് കാണാതായെന്ന് ഉടമ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും കുരങ്ങനെ കാണാതായിരുന്നു. പിന്നാലെ വിവരമറിഞ്ഞ് ആളുകള്‍ തിരച്ചില്‍ തുടങ്ങിയപ്പോള്‍ ലക്ഷാധിപതിയായ വിവരം അറിയാതെ മരത്തില്‍ വിശ്രമിക്കുകയായിരുന്നു കുരങ്ങന്‍.

ആളുകള്‍ കുരങ്ങനില്‍ നിന്ന് ബാഗ് തിരികെ എടുക്കാന്‍ പല ഐഡിയകള്‍ പ്രയോഗിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഹുസൈന്‍ തന്നെ കുരങ്ങനെ തുരത്തിയോടിച്ച് ബാഗ് തിരിച്ച് പിടിക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; മഴ തുടരും 

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലർട്ടാണ്. 

വടക്കൻ കേരളത്തിലെ ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ പെരിങ്ങോം, കാസർകോട് വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴയാണ് പെയ്തത്. 228 മില്ലിമീറ്റർ വരെയുള്ള മഴയാണ് ഇവിടെ ലഭിച്ചത്. അതേസമയം തെക്കൻ കേരളത്തിൽ മഴ കുറഞ്ഞു.  

Share it:

National

Post A Comment: