ഇടുക്കി: നാല് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. ഇന്ന് രാവിലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. പെരിയാർ അടക്കമുള്ള നദികളും തോടുകളും കലിതുള്ളി ഒഴുകുന്ന കാഴ്ച്ചയാണ് നിലവിൽ കണ്ടുവരുന്നത്.
മഴ ഇതേ നിലയിൽ തുടർന്നാൽ പെരിയാർ തീരങ്ങളിൽ വെള്ളം കയറാനാണ് സാധ്യത. നിലവിൽ കരകവിഞ്ഞൊഴുകുന്ന പെരിയാർ പലയിടത്തും നാശ നഷ്ടം വിതച്ചിട്ടുണ്ട്. മഴ ശക്തിപ്പെട്ടതോടെ ഉരുൾ പൊട്ടൽ അട്ടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമോയെന്ന ഭീതിയിലുമാണ് ആളുകൾ. അണക്കെട്ടുകളിലേക്കും നീരൊഴുക്ക് ശക്തമായിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ഇന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, നഴ്സറികൾ, ട്യൂഷൻ സെന്‍ററുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 06-07-2023 വ്യാഴാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് / കോഴ്സുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്‍റർവ്യൂകൾക്കും മാറ്റമില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: