ഇടുക്കി: സ്കൂൾ വിദ്യാർഥിനിയെ സിനിമാ സ്റ്റൈലിൽ കടത്തിക്കൊണ്ടുപോയി കാമുകനു കൈമാറിയ സംഭവത്തിൽ എട്ടംഗ സംഘം പൊലീസ് പിടിയിൽ. പീഡനക്കേസിൽ കാമുകൻ അറസ്റ്റിലായപ്പോൾ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അടക്കം ഏഴ് പേരും അറസ്റ്റിലായി.
പെൺകുട്ടിയെ പീഡിപ്പിച്ച കോമ്പയാർ പട്ടത്തിമുക്ക് ആലാട്ട് അശ്വിൻ സന്തോഷ് (23), പെൺകുട്ടിയെ കട്ടപ്പനയിൽ നിന്നും സ്‌കൂട്ടറിൽ കയറ്റി പള്ളൂരുത്തിയിൽ എത്തിച്ചു നൽകിയ തോപ്രാംകുടി പെരുംതൊട്ടി അത്യാലിൽ അലൻ മാത്യു (23), പള്ളുരുത്തി ഡോൺ ബോസ്‌കോ കോളനിയിൽ മാളിയേക്കൽ ജസ്റ്റിൻ(50), ജസ്റ്റിന്‍റെ മകൻ സ്പിൻവിൻ(19), ചുരുളി ആൽപ്പാറ കറുകയിൽ ആരോമൽ ഷാജി (19), ഇടുക്കി പാറേമാവ് ചെന്നാമാവുങ്കൽ ബിനീഷ് ഗോപി (19) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് പൊലീസ് പിടിയിലായത്.
ജൂൺ 26ന് സ്‌കൂളിൽ പോകാനിറങ്ങിയ വിദ്യാർഥിനിയെ കാണാതാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ തങ്കമണി പൊലീസ് അന്വേഷണം ആരംഭിച്ചു.
കട്ടപ്പന ഡി.വൈ.എസ്.എസ്.പി. നിഷാദ്‌മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ പള്ളുരുത്തി ഡോൺ ബോസ്‌കോ കോളനിയിൽ മാളിയേക്കൽ ജസ്റ്റിന്‍റെ വീട്ടിലെ ഇരുട്ടുമുറിയിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. കേസിലെ പ്രതികൾ ലഹരി മാഫിയ ബന്ധം ഉള്ളവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: