www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1683) Idukki (1624) Mostreaded (1581) Crime (1315) National (1169) Entertainment (821) Viral (413) world (410) Video (347) Health (192) mollywood (160) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (36) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (22) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2) editorial (1)

തൃശൂരും, പാലക്കാട്ടും ഭൂചലനം

കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു.
Share it:



തൃശൂർ: പാലക്കാട്, തൃശൂർ ജില്ലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15 ഓടെയാണ് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടായത്. നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. 

തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. 

ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍, ആലൂര്‍, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശേരി, കൂറ്റനാട്, തണ്ണീര്‍കോട്, പെരിങ്ങോട്, ചാത്തന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കവും മുഴക്കവും അനുഭവപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.  

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ക്യാൻസറിനുള്ള യഥാർഥ കാരണം കണ്ടെത്തി 

ന്യൂയോർക്ക്: ലോകത്തെ തന്നെ ഭീതിപ്പെടുത്തുന്ന അസുഖമാണ് ക്യാൻസർ. ഓരോ വർഷം പിന്നിടുന്തോരും ക്യാൻസർ രോഗികളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ചികിത്സാ മാർഗങ്ങൾ ഉണ്ടെങ്കിലും ക്യാൻസർ രോഗികളിൽ പലരും മരണത്തിന് കീഴടങ്ങുന്നത് തന്നെയാണ് ഇതിന്‍റെ ഭീതി വർധിപ്പിക്കുന്നത്. 

എന്നാൽ എന്താണ് ക്യാൻസർ രോഗത്തിനുള്ള കാരണമെന്ന് കൃത്യമായ കണ്ടെത്തലുകൾ ഇതുവരെ ഉണ്ടായിട്ടില്ലായിരുന്നു. മദ്യവും പുകവലിയും മുതൽ ജീവിത ശൈലികൾ വരെ ക്യാൻസറിന് കാരണമാകുന്നതായി പറയപ്പെട്ടെങ്കിലും ഇവയൊന്നും തെളിയിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇതാധ്യമായി ക്യാൻസർ രോഗ കാരണം എന്താണെന്ന് കണ്ടെത്തിയതായി ശാസ്ത്ര ലോകം വെളിപ്പെടുത്തുന്നു. 

പ്രമുഖ മനഃശാസ്ത്ര വവാരികയായ ജേര്‍ണല്‍ സയന്‍സിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചതോടെ അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. ഓരോ വര്‍ഷവും ലോകത്ത്1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ ബാധിതരാകുകയും ഇതില്‍ പകുതിയില്‍ കൂടുതല്‍ പേര് മരണമടയുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. 

മനുഷ്യന്‍റെ ഡിഎന്‍എയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്യാൻസർ രോഗം ഉണ്ടാകാൻ കാരണമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. അനിയന്ത്രിത കോശ വളര്‍ച്ചക്ക് കാരണം ഡിഎന്‍എയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നും അനാരോഗ്യമായ ഭക്ഷണ രീതികളാണ് ഇതിനു കാരണമെന്നും കണ്ടെത്തലിൽ പറയുന്നു. ലോകത്തിലെ 69 രാജ്യങ്ങളില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.

66 ശതമാനം ഡിഎന്‍എ മാറ്റങ്ങളും ക്യാന്‍സറായി പരിണമിക്കുന്നതായാണ് പഠനം. ജോണ്‍സണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ക്രിസ്ത്യന്‍ തോമസെറ്റി ഡോക്ടര്‍ ബെര്‍ട്ട് വോഗള്‍, സേട്ടൈന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

 32 ശതമാനം ക്യാൻസർ ബാധയ്ക്കും പുകവലിയും മറ്റു ജീവിത ശൈലിയും കാരണമായപ്പോള്‍ 29 ശതമാനം പേരില്‍ അന്തരീക്ഷ മലിനീകരണം മൂലമാണ് ഡിഎന്‍എ മാറ്റം സംഭവിക്കുന്നത്. അഞ്ച് ശതമാനം പേരില്‍ പാരമ്പര്യമായും ക്യാൻസർ കണ്ടുവരുന്നു.

Share it:

Kerala

Post A Comment: