www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൈയേറ്റക്കാർക്ക് തണലായി ചപ്പാത്ത് ലോബി; രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിൽ മറിയുന്നത് ലക്ഷങ്ങൾ

ചപ്പാത്ത് സിറ്റി മുതൽ പരപ്പ് വരെയുള്ള ഭാഗങ്ങളിൽ മാത്രം കഴിഞ്ഞ നാല് വർഷത്തിനിടെ അര ഡസനിലേറെ പുഴ കൈയേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.
Share it:



ഇടുക്കി: പുഴ കൈയേറ്റത്തിലൂടെ വിവാദമായ അയ്യപ്പൻകോവിൽ കെ. ചപ്പാത്തിലെ അനധികൃത നിർമാണങ്ങൾക്ക് സംരക്ഷണമൊരുക്കുന്നത് രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബി. ഇടുക്കി പദ്ധതിയുടെ ഭാഗമായ പെരിയാർ നദിയിൽ ശാന്തിപ്പാലം മുതൽ ഉപ്പുതറ വരെയുള്ള പ്രദേശത്തെ ഏത് നിർമാണവും ഈ ലോബിയുടെ അനുമതിയോടെയായിരിക്കും. 

കഴിഞ്ഞ ചില വർഷങ്ങളായി പ്രദേശത്ത് ഉയർന്നിരിക്കുന്നത് ഒരു ഡസനിലേറെ കെട്ടിടങ്ങളാണ്. ഇവ ഓരോന്നും നിർമിക്കുമ്പോൾ ലോബി കൈക്കലാക്കിയത് ലക്ഷങ്ങളും.  

ചപ്പാത്ത് സിറ്റി മുതൽ പരപ്പ് വരെയുള്ള ഭാഗങ്ങളിൽ മാത്രം കഴിഞ്ഞ നാല് വർഷത്തിനിടെ അര ഡസനിലേറെ പുഴ കൈയേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇവയിൽ ചിലത് സ്റ്റേ ഉത്തരിവിൽപെട്ടു പോയങ്കിലും ഭൂരിഭാഗം നിർമാണങ്ങളും പൂർത്തിയാക്കാൻ ലോബിയുടെ ശ്രമം വിജയകരമായിരുന്നു. 

നിലവിൽ ചപ്പാത്ത് സിറ്റിയിൽ നടക്കുന്ന രണ്ട് നിർമാണങ്ങൾക്കും സുരക്ഷയൊരുക്കുന്നതും വഴി തെളിച്ചുകൊടുക്കുന്നതും ഇതേ ലോബിയാണ്. ഭരണ- പ്രതിപക്ഷ കക്ഷികളിലെ നേതാക്കളും സാമൂഹിക പ്രവർത്തകരുടെ ലേബലിൽ അറിയപ്പെടുന്നവരും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും വരെ ഈ ലോബിയിലുണ്ട്. 

അയ്യപ്പൻകോവിൽ പഞ്ചായത്തിൽപെട്ട ചപ്പാത്ത് പ്രദേശത്ത് എന്ത് നടന്നാലും ഉടൻ ചാടിയെത്തുന്ന ഇവർ ആദ്യം തന്നെ നടത്തുന്നത് വില പേശലാണ്. തോട്ടത്തിൽ നിന്നും മരം മുറിച്ചാലും റോഡ് പണി വന്നാലും പുഴ കൈയേറ്റമായാലും ലോബിക്ക് കിട്ടാനുള്ളത് കിട്ടണം. ഭരണകക്ഷി പാർട്ടിയിലുള്ളവർ തടസങ്ങൾ ഒഴിവാക്കുമ്പോൾ പ്രതിപക്ഷ പാർട്ടി മൗനം പാലിക്കാനാണ് തുക വാങ്ങുന്നത്. അടുത്തിടെ ചപ്പാത്തിൽ നടന്ന വൻകിട കെട്ടിട നിർമാണങ്ങളിൽ ഒരു പരാതിയോ, പ്രതിഷേധമോ പോലും ഉയരാതിരുന്നത് ഇതേ ലോബിയുടെ ഇടപെടലിനെ തുടർന്നാണ്. 

റവന്യൂ ഡിപ്പാർട്ട്മെന്‍റിലെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘം ലഭിക്കുന്ന വിഹിതത്തിന്‍റെ ഒരു ഭാഗം കൃത്യമായി ഉദ്യോഗസ്ഥരിലെത്തിക്കും. 

ഇതിനാൽ തന്നെ ഉദ്യോഗസ്ഥ തലത്തിലെ നീക്കങ്ങൾ തടയാൻ ഇവർക്ക് കഴിയും. പ്രതിഷേധമോ, പരാതിയോ ഉയർത്തുന്നവരെ വില പേശി കൈക്കലാക്കുന്നതാണ് മറ്റൊരു രീതി. മാധ്യമ പ്രവർത്തകരെ വരെ ഇത്തരത്തിൽ വിലക്കെടുക്കുന്നതാണ് ഇവരുടെ പതിവ്. ലോബിയിലെ ആളുകളുടെ നിലവാരമനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഇതിൽ 500 രൂപ മുതൽ ഒരു ലക്ഷം വരെ പടി വാങ്ങുന്നവരുണ്ട്. 

ചപ്പാത്ത് കേന്ദ്രീകരിച്ച് വൻ തോതിൽ പണപ്പിരിവ് നടത്തുന്ന ഈ ലോബിക്കെതിരെ വ്യാപകമായ പരാതികൾ ഉയരുന്നുണ്ടെങ്കിലും ഭയം കാരണം പലരും നേരിട്ട് മുന്നോട്ട് വരാൻ തയാറായിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം നടന്ന കൈയേറ്റവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന റിപ്പോർട്ടുകളിൽ പ്രകാരം ലോബിയിലെ ചിലരെ കേന്ദ്രീകരിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി വിവരമുണ്ട്. 

നിലവിൽ പുഴ കൈയേറി നിർമാണം നടത്തുന്ന വൻകിട മുതലാളിമാരിൽ നിന്നും വ്യാപകമായി സംഘം പണം വാങ്ങിയെന്നാണ് വിവരം. ഇതിനെ തുടർന്നാണ് ചപ്പാത്ത് ടൗണിൽ പട്ടാപ്പകൽ മൂന്ന് നില കെട്ടിടം കെട്ടിപ്പൊക്കിയിട്ടും ഒരു കോണിൽ നിന്നും പ്രതിഷേധം ഉയരാതിരുന്നതെന്നാണ് റിപ്പോർട്ട്. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

കെ. ചപ്പാത്തിൽ പുഴ കൈയേറി ഭൂമാഫിയയുടെ കെട്ടിട നിർമാണം 

ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്തിൽ പെരിയാർ കൈയേറി ഭൂ മാഫിയയുടെ കെട്ടിട നിർമാണം. ഭൂ പ്രശ്നങ്ങളിൽപെട്ട് സ്വന്തം സ്ഥലത്ത് മാട്ടിൻകൂട് വക്കാൻ പോലും കഴിയാതെ നൂറുകണക്കിന് സാധാരണക്കാർ കാലം കഴിച്ചു കൂട്ടുന്ന സ്ഥലത്താണ് വൻകിട മാഫിയകൾക്ക് പുഴ കൈയേറാൻ രാഷ്ട്രീയ പാർട്ടി നേതാക്കളും റവന്യൂ സംവിധാനങ്ങളും കുട പിടിക്കുന്നത്. 

മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിലാണ് ചപ്പാത്ത് ടൗണിൽ ബഹു നിലകെട്ടിടങ്ങൾ പണിതുയർത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് അധികൃതരും പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും പോലും ഇക്കാര്യം കണ്ടിട്ടും കാണാതെ നടക്കുന്നതിനു പിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കുടിയേറ്റ പ്രദേശമായ കെ. ചപ്പാത്തില്‍ ഭൂ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ പട്ടയത്തിനായി കര്‍ഷകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. 

പട്ടയം കിട്ടിയാൽ പോലും പട്ടയ സ്ഥലത്ത് മാട്ടിൻകൂട് നിർമിക്കാൻ പോലും ഇപ്പോൾ അനുമതി ലഭിക്കുന്നതുമില്ല. സാധാരണക്കാരൻ താമസത്തിനായി വീട് നിർമിച്ചാൽ അത് കൈയേറ്റമാണെന്ന് വിധിയെഴുതുന്ന റവന്യൂ വകുപ്പാണ് ഇപ്പോൾ വൻകിട മാഫിയകൾക്ക് വൻകിട കെട്ടിടങ്ങൾ നിർമിക്കാൻ പുഴയിൽ സ്ഥലം ഒരുക്കിക്കൊടുത്തുകൊണ്ടിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്ന പെരിയാര്‍ നദിയുടെ പ്രധാന ഭാഗമാണ് കെ. ചപ്പാത്ത് പ്രദേശം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങള്‍ അടക്കം നടന്നതോടെയാണ് ചപ്പാത്ത് ശ്രദ്ധ നേടുന്നത്.

ഇവിടെയാണ് ഇപ്പോള്‍ ടൗണില്‍ തന്നെ പുഴ കൈയേറി വന്‍ നിര്‍മാണം നടന്നു വരുന്നത്. മഴ അല്‍പം ശക്തമായാല്‍ ചപ്പാത്ത് ടൗണില്‍ അടക്കം വെള്ളം കയറുന്ന സാഹചര്യമാണ്. 2018ലെ പ്രളയത്തിലും പിന്നീടുള്ള ഓരോ മഴക്കാലത്തും ചപ്പാത്ത് ടൗണ്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ഇവിടെ പെരിയാര്‍ പുഴയില്‍ വ്യാപകമായി കൈയേറ്റം നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. പുഴയിലെ കൈയേറ്റം വര്‍ധിച്ചതാണ് വെള്ളം പൊങ്ങുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും. സാഹചര്യം ഇങ്ങനെ നില്‍ക്കെയാണ് വീണ്ടും പുഴ കൈയേറി ബഹു നില കെട്ടിടങ്ങള്‍ ഇവിടെ ഉയരുന്നത്. 

ഭൂ മാഫിയകൾക്ക് കുട പിടിക്കാൻ ഇവിടെ ഭരണ - പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഒറ്റക്കെട്ടാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൻകിട പുഴ കൈയേറ്റം ശ്രദ്ധയിൽപെട്ടിട്ടും രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ മൗനം തുടരുന്നതിനു പിന്നിൽ ദൂരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. 

കൈയേറ്റ മാഫിയകൾ പരാതികൾ ഉയരാതിരിക്കാൻ വൻ തോതിൽ പണം ഒഴുക്കിതയായിട്ടുള്ള വിവരങ്ങും പുറത്ത് വരുന്നുണ്ട്. കെട്ടിട നിർമാണം നടത്തുന്ന വൻകിടക്കാരുടെ അടുത്ത കാലത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Share it:

Idukki

Mostreaded

Post A Comment: