www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1683) Idukki (1624) Mostreaded (1581) Crime (1315) National (1169) Entertainment (821) Viral (413) world (410) Video (347) Health (192) mollywood (160) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (36) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (22) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2) editorial (1)

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു; ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

അമ്മ അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്
Share it:



ഹൈദ്രാബാദ്: റൈസ് മില്ലിന് പുറത്ത് അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. ഉത്തർപ്രദേശുകാരനായ ട്രക്ക് ഡ്രൈവർ ബൽറാമാണ് ക്രൂരത ചെയ്‌തത്.  

രാത്രി 11 ഓടെയായിരുന്നു സംഭവം. കുറ്റകൃത്യം ചെയ്യുന്നതിനുമുമ്പ് ബല്‍റാം കുട്ടിയെ തോളില്‍ കയറ്റി ഇരുട്ടുള്ള ഒരു പ്രദേശത്ത് കൂടി നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.


ഇരയുടെ അമ്മ അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ബല്‍റാമിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Crime

Post A Comment: