www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1650) Idukki (1579) Mostreaded (1558) Crime (1300) National (1166) Entertainment (810) Viral (412) world (404) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (31) featured (27) Sex (23) Tech (23) auto (22) Beauty (21) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശരീരത്തിൽ ടാറ്റു പതിക്കുന്നത് ക്യാൻസറിന് കാരണമായേക്കാമെന്ന് പഠനം

ടാറ്റൂകൾ ലിംഫോമയെന്ന അപൂര്‍വ ക്യാൻസറിന് കാരണമായേക്കാം
Share it:

tattoos-


സ്വീഡൻ: സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ശരീരത്തിൽ ടാറ്റു പതിക്കുന്നതിൽ മൻപന്തിയിലാണ്. എന്നാൽ ടാറ്റൂകൾ ക്യാൻസറിന് വരെ കാരണമായേക്കാമെന്ന പഠനമാണ് സ്വീഡനിൽ നിന്നും പുറത്ത് വരുന്നത്.

ലിംഫോമയെന്ന അപൂര്‍വ ക്യാൻസറിന് ഇത് കാരണമാകുന്നുണ്ടെന്നാണ് സ്വീഡനിലെ ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.  

മേഖലയില്‍ ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ട് ടാറ്റൂകളുടെ അമിതമായ ഉപയോഗം ദീര്‍ഘകാല പാര്‍ശ്വഫലങ്ങളുണ്ടാക്കുമോയെന്നതില്‍ പരിമിതമായ അറിവേയുള്ളുവെന്നും ഗവേഷകര്‍ പറയുന്നു.

ചര്‍മ്മത്തില്‍ കുത്തിവയ്ക്കുന്ന മഷിയിലെ കണങ്ങളുടെ വലിയൊരു ഭാഗം ലിംഫ് നോഡുകളില്‍ ചെന്നെത്തുന്നതായാണ് കണ്ടെത്തല്‍. ലിംഫറ്റിക് സിസ്റ്റത്തില്‍ എത്തുന്ന ടാറ്റൂ മഷി ആരോഗ്യത്തെ ബാധിക്കുന്നു. 

tattoos-

ഇവ വെളുത്ത രക്താണുക്കളെ (ലിംഫോസൈറ്റുകള്‍) ബാധിക്കുന്ന അപൂര്‍വമായ ക്യാന്‍സറായ ലിംഫോമയ്ക്കുളള സാധ്യത വർധിപ്പിക്കുന്നതായി ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി. ടാറ്റൂ ചെയ്ത ആളുകള്‍ക്ക് ടാറ്റൂ ചെയ്യാത്തവരേക്കാള്‍ 21 ശതമാനം കൂടുതല്‍ ലിംഫോമ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. 

2007-നും 2017-നും ഇടയില്‍ 20-നും 60-നും ഇടയില്‍ പ്രായമുള്ളവരില്‍ ലിംഫോമ രോഗനിര്‍ണയം നടത്തിയ സ്വീഡനിലെ എല്ലാവരെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വീഡനില്‍ ജനസഖ്യയുടെ അഞ്ചില്‍ ഒരുശതമാനവും ടാറ്റു ചെയ്യുന്നവരാണ്. നാഷണല്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്ത് ആന്‍റ് വെല്‍ഫെയര്‍ പ്രകാരം, 20 മുതല്‍ 60 വയസ് വരെ പ്രായമുള്ള 100,000 പേരില്‍ 22 പേര്‍ക്കും 2022 ല്‍ സ്വീഡനില്‍ ലിംഫോമ ഉണ്ടെന്ന് കണ്ടെത്തി.

അതേസമയം ഒരു പഠനത്തെ അടിസ്ഥാനമാക്കി മാത്രം ടാറ്റൂ അടിക്കുന്നതിനെതിരെ പറയുന്നത് ശരിയല്ല. അത് ചെയ്യുന്നതിന് മുമ്പ് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. ടാറ്റൂകളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു. ഇക്ലിനിക്കല്‍ മെഡിസിന്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Health

Post A Comment: