തിരുവനന്തപുരം: ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. സംഭവത്തിൽ ആന്ധ്ര സ്വദേശിയെയും ഇയാളുടെ സുഹൃത്തിനയെും നാട്ടുകാർ പിടികൂടി. വിതുര തോട്ടുമുക്കിൽ ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം. ആന്ധ്ര പ്രദേശ് സ്വദേശിയായ ഈശ്വരപ്പയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
തോട്ടുമുക്ക് സ്വദശി ഷാനിന്‍റെ കുട്ടിയെ തട്ടിയെടുക്കാനായിരുന്നു ശ്രമം. ഷാനും ഭാര്യയും രണ്ട് കുട്ടികളും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. മൂത്ത കുട്ടിക്ക് ഷാനിന്‍റെ ഭാര്യ ആഹാരം കൊടുക്കുന്നതിനിടെ സിറ്റൗട്ടിലെ വാതിലിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇളയ കുട്ടി.
ഇതിനിടെ സിറ്റൗട്ടിലെത്തിയ ഇയാൾ കുട്ടിയെ കൈ പിടിച്ച് വലിക്കുകയായിരുന്നു. ഇത് കണ്ട പിതാവ് ഓടിയിറങ്ങി വന്നതോടെ ഭിക്ഷ ചോദിച്ച ശേഷം ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് സമീപ വാസികളുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടി വിതുര പൊലീസിൽ ഏൽപ്പിച്ചു.
ഇയാളുടെ സുഹൃത്ത് രേവണ്ണയെ നാട്ടുകാർ തന്നെ ആനപ്പെട്ടിയിൽ നിന്നും പിടികൂടി പൊലീസിനു കൈമാറി. രേവണ്ണയുടെ കൈവശം രേഖകൾ ഒന്നും തന്നെ ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.
Join Our Whats App group
Post A Comment: