ഇടുക്കി: കോഴിക്കൂട്ടിൽ നിന്നും വിഷ ജീവിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. രാജാക്കാട് പന്നിയാർകുട്ടി വലിയകണ്ടത്തിൽ ബാബുവിന്‍റെ ഭാര്യ ശോഭന ബാബു (55) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.
വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും വിഷ ജീവി ശോഭനെയെ കടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ശോഭന വീട്ടിലെത്തി മറ്റുള്ളവരുമായി കോഴിക്കൂട്ടിൽ പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണ് കടിച്ചതെന്ന് വ്യക്തമായില്ല. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് തിരികെ വീട്ടിലേക്ക് അയച്ചു.
എന്നാൽ അൽപം കഴിഞ്ഞപ്പോൾ കടിയേറ്റ കൈക്ക് അസഹനീയമായ വേദനയുണ്ടാവുകയും ശാരീരിക ബുദ്ധിമുട്ടുകൾ തോന്നിത്തുടങ്ങുകയുമായിരുന്നു.
ഇതോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ ഇവിടെ നിന്നും സമീപത്തെ മോണിങ് സ്റ്റാർ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏത് ജീവിയുടെ കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പറയാൻ കഴിയൂ. മക്കൾ: ദേവജിത്ത്, ശരത്ത്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
മൂന്നാറിൽ ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു
ഇടുക്കി: ഓട്ടത്തിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം വന്നതിനെ തുടർന്ന് ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇടുക്കിയിലെ മൂന്നാറിലാണ് അപകടം സംഭവിച്ചത്. ജീപ്പ് ഡ്രൈവർ മുനിയാണ്ടിയാണ് മരിച്ചത്.
മൂന്നാറിൽ നിന്നും ഗുണ്ടുമലയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ മുനിയാണ്ടിക്ക് ഹൃദയാഘാതം ഉണ്ടാവുകയും വാഹനം മറിയുകയുമായിരുന്നു. വാഹനത്തിൽ ആറുപേരാണ് ഉണ്ടായിരുന്നത്.
ഇതിൽ രണ്ട് യാത്രികർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ മൂന്നാറിലെ ടാറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയവാര പാലത്തിന് സമീപത്താണ് അപകടം നടന്നത്. പൊലീസ് മേൽനടപടി സ്വീകരിച്ചു.
Post A Comment: