www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1964) Idukki (1894) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നെടുങ്കണ്ടത്ത് ബുള്ളറ്റ് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം
Share it:



ഇടുക്കി: നിയന്ത്രണം നഷ്‌ടപ്പെട്ട ബുള്ളറ്റ് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കുഴിപ്പിൽ ടോം തോമസ് (28) ആണ് മരിച്ചത്. എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്വകാര്യ ബസിന് സൈഡ് കൊടുക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെ തിങ്കള്‍ക്കാടിന് സമീപമുള്ള മാവിന്‍ചുവട് എന്ന സ്ഥലത്താണ് അപകടം നടന്നത്. 

എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്‍റാണ്. കഴിഞ്ഞ ദിവസമാണ് അവധിക്ക് വീട്ടിലെത്തിയത്. ടോമും സുഹൃത്തും രണ്ട് ഇരുചക്ര വാഹനങ്ങളിലായാണ് പോയിരുന്നത്. 

പെട്ടെന്ന് എതിരെയെത്തിയ സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ ടോം വാഹനം വെട്ടിച്ചുമാറ്റുന്നതിനിടയില്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. 

പോസ്റ്റ് മോർട്ടത്തിന് ശേഷം ഞായറാഴ്ച്ച മഞ്ഞപ്പെട്ടി സെന്‍റ് മേരീസ് പള്ളിയിൽ സംസ്കാരം നടത്തും. അവിവാഹിതനാണ്. 


Share it:

Idukki

Mostreaded

Post A Comment: