കോഴിക്കോട്: കോളിളക്കം സൃഷ്‌ടിച്ച പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മലക്കം മറിഞ്ഞ് പരാതിക്കാരി. തന്നെ ആരും മർദിച്ചിട്ടില്ലെന്നും തെറ്റായ ആരോപണം ഉന്നയിച്ചതിൽ കുറ്റബോധമുണ്ടെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വധു കുറിച്ചു.
ഭർത്താവ് രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് നേരത്തെ യുവതി ഉന്നയിച്ചിരുന്നത്. സംഭവം വലിയ വാർത്തയാകുകയും സൈബർ ലോകത്ത് അടക്കം രാഹുലിനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്‌തിരുന്നു.
തന്‍റെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഭർത്താവ് രാഹുലിനെതിരെ വ്യാജ പ്രചരണം നടത്തിയതെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്. സ്ത്രീഡനം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം എന്നതും തെറ്റായ ആരോപണമാണ്.
തന്‍റെ ദേഹത്തുണ്ടായിരുന്ന പരുക്കുകള്‍ ബാത്ത്റൂമില്‍ വീണപ്പോള്‍ ഉണ്ടായതാണ്. രാഹുല്‍ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുകയോ വയര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് മുറുക്കുകയോ ചെയ്തിട്ടില്ലെന്നും യുവതി പറയുന്നു.
മുഖ്യപ്രതിയാക്കി കേസെടുത്ത രാഹുലിനെ വിദേശത്തുനിന്നും നാട്ടിലെത്തിക്കാന്‍ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. രാഹുല്‍ തന്നെ രണ്ടു തവണ തള്ളിയിരുന്നു. എന്നാല്‍ അത് ഒരു തെറ്റിധാരണയുടെ പുറത്താണെന്നും സ്ത്രീധനം ആവശ്യപ്പെട്ട് അല്ലെന്നുമാണ് യുവതി ഇപ്പോള്‍ പറയുന്നത്.
Join Our Whats App group
Post A Comment: