www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1432) National (1221) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

മോദി പ്രഭാവം മങ്ങി; വരാണാസിയിൽ അടക്കം തിരിച്ചടി

Share it:



ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ രാജ്യത്ത് മോദി പ്രഭാവത്തിൽ മങ്ങലേറ്റതായി വിലയിരുത്തൽ. 

കോൺഗ്രസ് നേതൃത്വം നൽകിയ ഇന്ത്യ മുന്നണിയുടെ കുതിപ്പും അയോധ്യയിലെ അടക്കം പരാജയവും മോദി പ്രഭാവത്തിന്‍റെ മങ്ങലാണെന്ന സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച വരാണാസി മണ്ഡലത്തിൽ കാര്യമായി ലീഡ് ഉയരാത്തതും മോദിക്കും എൻഡിഎയ്ക്കും തിരിച്ചടിയായി.

അതേസമയം ഇന്ത്യ സഖ്യത്തിന്‍റെ അമരക്കാൻ രാഹുൽ ഗാന്ധി മത്സരിച്ച രണ്ട് മണ്ഡലത്തിലും വൻ ലീഡാണ് നേടിയത്. വയനാട്ടിൽ ലീഡ് നില മൂന്ന് ലക്ഷം കടന്നപ്പോൾ വരണാസിയിൽ രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡാണ് രാഹുൽ നേടിയത്. അതേസമയം വരാണാസിയിൽ മോദിക്ക് ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ലീഡ് മാത്രമാണ് നിലവിലെ കണക്കുകൾ പ്രകാരം ലഭിച്ചിട്ടുള്ളത്. 

400 ലധികം സീറ്റുകൾ നേടുമെന്ന മോദിയുടെ ആത്മവിശ്വാസത്തിനും എക്സിറ്റ് പോളുകളിലെ പ്രവചനങ്ങൾക്കും തെരഞ്ഞെടുപ്പ് ഫലം വിപരീതമായി. കേവല ഭൂരിപക്ഷം നേടിയെങ്കിലും ഇന്ത്യ സഖ്യം നടത്തിയ വൻ മുന്നേറ്റം എൻഡിഎ സഖ്യത്തിന് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്. ഒറ്റ കക്ഷിയായി ബിജെപിക്ക് കേവല ഭൂരിപക്ഷം കടക്കാനാവാത്തത് സർക്കാർ രൂപീകരിച്ചാലും വെല്ലിവിളിയാകുകയും ചെയ്യും. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കേന്ദ്രത്തിലും കേരളത്തിലും ഭരണ  വിരുദ്ധ വികാരം 

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിൽ അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ കേന്ദ്രത്തിലും കേരളത്തിലും ഭരണ വിരുദ്ധ വികാരം വ്യക്തം. 400 സീറ്റുകൾ നേടുമെന്ന അമിത ആത്മ വിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണുന്നത്. 

നിലവിൽ കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകൾ നേടിയെങ്കിലും ബിജെപിയുടെ സീറ്റുകൾ കുറഞ്ഞതും കഴിഞ്ഞ തവണത്തെ സീറ്റ് നേട്ടത്തിലേക്ക് എത്താനാകാത്തതും എൻഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടിയായി. അഞ്ച് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഒരു ഘട്ടത്തിൽ മോദിയുടെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ലീഡ് ഉയർത്തുക വരെ ചെയ്‌തു. 

കേരളത്തിൽ നിലവിലെ കണക്കുകൾ പ്രകാരം 18 സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും ഒരു സീറ്റിൽ എൽഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ഏറെക്കുറെ വിജയം ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ എൽഡിഎഫിന് ഒരു സീറ്റിൽ ഒതുങ്ങേണ്ടി വരുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

2019നെക്കാളും നില മെച്ചപ്പെടുത്താൻ കഴിയാതിരുന്നത് എൽഡിഎഫിന് കനത്ത തിരിച്ചടിയാകും. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുന്നുണ്ടെന്നുള്ളതിന്‍റെ വ്യക്തമായ സൂചനകളാകും എൽഡിഎഫിന്‍റെ പരാജയം. തൃശൂരിൽ എൻഡിഎ നേട്ടമുണ്ടാക്കിയതും എൽഡിഎഫിന് ക്ഷീണമാകും. 

ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിനും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കേരള കോൺഗ്രസിനും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്കായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തെ നയിക്കുന്നത്. 

Share it:

National

Post A Comment: