www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1756) Mostreaded (1614) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മലയോര ഹൈവേ; ചപ്പാത്തിൽ അലൈൻമെന്‍റിൽ തന്നെ വൻ മാറ്റം

മാട്ടുക്കട്ടയിലും ആലടിയിലും ക്രൈസ്തവ ദേവാലയങ്ങളുടെ കുരിശടികളും റോഡ് പണിയുടെ പേരിൽ പൊളിച്ച് നീക്കി
Share it:



ഇടുക്കി: കുട്ടിക്കാനം- കട്ടപ്പന റൂട്ടിൽ നടക്കുന്ന മലയോര ഹൈവേ നിർമാണത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങി അലൈൻമെന്‍റുകളിൽ വൻ മാറ്റമെന്ന് ആക്ഷേപം ശക്തമാകുന്നു. നിലവിൽ നിർമാണം പുരോഗമിക്കുന്ന കെ. ചപ്പാത്ത്- കട്ടപ്പന റൂട്ടിലാണ് അലൈൻമെന്‍റിൽ താൽപര്യങ്ങൾക്ക് വഴങ്ങി വൻ വിട്ടുവീഴ്ച്ചകൾ ഉണ്ടായിരിക്കുന്നത്.

വീതി കൂട്ടലിന്‍റെ ഭാഗമായി ഓരോ സിറ്റികളിലും വ്യാപാര സ്ഥാപനങ്ങൾ അടക്കം പൊളിച്ചു നീക്കുന്നുണ്ടെങ്കിലും ഇതിലും താൽപര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നതെന്ന ആക്ഷേപമാണ് ശക്തമാകുന്നത്.

അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭാ പ്രദേശത്തുമാണ് ഇപ്പോൾ നിർമാണം പുരോഗമിക്കുന്നത്. ഇതിൽ സി.പി.എം ഭരിക്കുന്ന ‍അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഇരട്ട നീതിയാണ് നടപ്പാക്കുന്നത്.

12 മീറ്റർ വീതിയിൽ റോഡും വശത്ത് ഓരോ മീറ്റർ വീതിയിൽ കോൺക്രീറ്റുമാണ് മലയോര ഹൈവേയിൽ നിർമിക്കുന്നത്. ഇതിൽ വശത്തെ ഓടകളിൽ അൽപം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ടെങ്കിലും റോഡിന്‍റെ വീതി മാറ്റമില്ലാതെ തുടരാനാണ് കരാറുകാരും ശ്രമിക്കുന്നത്. എന്നാൽ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ മാത്രം റോഡിന്‍റെ വീതിയിൽ കുറവു വരുത്താൻ നീക്കം നടക്കുന്നുണ്ടെന്നാണ് ആരോപണം. 

ചപ്പാത്ത് സിറ്റിയിൽ 9.5 മീറ്ററായി റോഡ് വീതി കുറക്കാനാണ് നിലവിൽ ആലോചന നടക്കുന്നത്. സിപിഎം ഭരിക്കുന്ന അയ്യപ്പൻകോവിൽ പഞ്ചായത്തിൽ മറ്റു സിറ്റികളിൽ വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചു നീക്കാൻ നേതൃത്വം നൽകിയ പഞ്ചായത്ത് ഭരണ സമിതി ചപ്പാത്തിലെത്തിയപ്പോൾ രാഷ്ട്രീയ നേതാക്കളുടെ മുന്നിൽ മുട്ടു മടക്കി. 

മാട്ടുക്കട്ട, ആലടി, മേരികുളം സിറ്റികളിൽ റോഡിന് വീതി കൂട്ടുന്നതിൽ ഒരു വിട്ടു വീഴ്ച്ചയ്ക്കും പഞ്ചായത്ത് തയാറല്ലായിരുന്നു. മാട്ടുക്കട്ടയിൽ കാലങ്ങളായി കച്ചവടം നടത്തിയിരുന്ന വ്യാപാര സ്ഥാപനങ്ങൾ അടക്കം പഞ്ചായത്ത് നേതൃത്വം നൽകി പൊളിച്ചു നീക്കി. ഇതോടെ നിരവധി കച്ചവടക്കാരും വഴിയാധാരമായി. 

മാട്ടുക്കട്ടയിലും ആലടിയിലും ക്രൈസ്തവ ദേവാലയങ്ങളുടെ കുരിശടികളും റോഡ് പണിയുടെ പേരിൽ പൊളിച്ച് നീക്കി. എന്നാൽ ചപ്പാത്തിൽ എത്തിയപ്പോൾ പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ റോഡ് അലൈൻമെന്‍റ് തന്നെ മാറ്റിയാണ് പഞ്ചായത്ത് മമത കാണിച്ചത്. 

ചപ്പാത്ത് സിറ്റിയിലെ 90 വർഷത്തിലേറെ പഴക്കമുള്ള കലുങ്ക് പൊളിക്കാതെ നിർമാണം നടത്താനായിരുന്നു ആദ്യ നീക്കം. ഇക്കാര്യം വാർത്തയായതോടെ കലുങ്ക് പൊളിക്കാൻ നിർബന്ധിതരായി. എന്നാലും ചപ്പാത്തിൽ വീതി കുറച്ച് റോഡ് പണിയാനാണ് ഇപ്പോൾ നീക്കം ശക്തമാകുന്ന്. 

ചപ്പാത്തിലെ രാഷ്ട്രീയ- സമുദായ- ഉദ്യോഗസ്ഥ ലോബി തന്നെയാണ് ഈ നീക്കത്തിനും പിന്നിൽ. ഭരണകക്ഷിയിലെ പ്രമുഖരുടെ പിൻബലത്തോടെയാണ് പഞ്ചായത്ത് ഭരണ സമിതിയെ തന്നെ സമ്മർദത്തിലാക്കി റോഡ് അലൈൻമെന്‍റ് ഇവിടെ മാറ്റി മറിച്ചത്. സ്ഥലം എംഎൽഎയും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ലോബിയുടെ സമ്മർദ ഫലമാണെന്ന വിവരമാണ് പുറത്ത് വരുന്നത്. 

പ്രദേശത്തെ വികസ വിരോധികളെന്ന് അറിയപ്പെടുന്ന ഈ സംഘം അടുത്തിടെ പെരിയാർ കൈയേറ്റത്തിന് സ്വകാര്യ വ്യക്തികൾക്ക് പിന്തുണ കൊടുത്തത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. 

ചപ്പാത്ത് മേഖലയിൽ ഒന്നിലധികം കെട്ടിടങ്ങൾ സ്വന്തമായുള്ള വൻകിടക്കാരാണ് ഇപ്പോൾ പെരിയാറ്റിൽ നീരൊഴുക്ക് തടസപ്പെടുത്തി വൻകിട കെട്ടിടം നിർമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം പരസ്യ പിന്തുണയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Idukki

Mostreaded

Post A Comment: