www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1650) Idukki (1579) Mostreaded (1558) Crime (1300) National (1166) Entertainment (810) Viral (412) world (404) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (31) featured (27) Sex (23) Tech (23) auto (22) Beauty (21) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ യുഡിഎഫിന് സർവാധിപത്യം

Share it:



ഇടുക്കി: സിറ്റിങ് എംപി ഡീന്‍ കുര്യാക്കോസും ഹൈറേഞ്ച് സംരക്ഷണ സമിതി നേതൃത്വത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന അഡ്വ. ജോയ്‌സ് ജോര്‍ജും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയ ഇടുക്കിയില്‍ സര്‍വാധിപത്യം പുലര്‍ത്തി യുഡിഎഫ്. ഇടതു കോട്ടയായ ഉടുമ്പന്‍ചോലയില്‍ അടക്കം ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് നേടി. 

കേരള കോണ്‍ഗ്രസ് (എം)ന്‍റെ കൂട്ടുക്കെട്ട് പോലും ഇടതുപക്ഷത്തെ തുണച്ചില്ല. ഡീന്‍ കുര്യാക്കോസ് നേടിയ 1,33,727 വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷം ഇടതു പാളയത്തില്‍ അമ്പരപ്പ് മാത്രമല്ല ഞെട്ടലുമുണ്ടാക്കി. 

2019ല്‍ 171053 വോട്ടായിരുന്നു ഡീനിന്‍റെ ഭൂരിപക്ഷം. ഡീന്‍ കുര്യാക്കോസിന് 4,32,372 വോട്ടും ജോയ്‌സ് ജോര്‍ജിന് 2,98,645 വോട്ടുമാണ് അന്ന് ലഭിച്ചത്. എന്‍ഡിഎയുടെ സംഗീത വിശ്വനാഥന്‍ നേടിയത് 91,323 വോട്ട്. എന്നാല്‍ ഇത്തവണ ഡീനിന്‍റെ ലീഡ് കഴിഞ്ഞ തവണത്തേക്കാള്‍ 12675 വോട്ടാണ്.

നിയോജക മണ്ഡലത്തിലെ തൊടുപുഴ, ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം, മുവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് അസംബ്ലി  മണ്ഡലങ്ങളിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും കൂടുതല്‍  ഭൂരിപക്ഷം-33620. 

ഇടതു മുന്നണി ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഉടുമ്പഞ്ചോലയില്‍  യുഡിഎഫ്  6760 വോട്ടിന് മുന്നിലെത്തി. മുവാറ്റുപുഴയില്‍ 27,620, കോതമംഗലത്ത് 20,481, ദേവികുളത്ത് 12437, ഇടുക്കിയില്‍ 15,595, പീരുമേട്ടില്‍ 14,641 എന്നിങ്ങനെയാണ് യുഡിഎഫ് ഭൂരിപക്ഷം. നോട്ടക്ക് 9519 വോട്ട് ലഭിച്ചു. 9372 തപാല്‍ വോട്ടുകളില്‍ 2573 വോട്ടിന്റെ ഭൂരിപക്ഷം ഡീന്‍ നേടി.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

പുരുഷൻമാരിൽ സ്ത്രീകൾ ആദ്യം ശ്രദ്ധിക്കുന്നതെന്ത് ?

കൊച്ചി: പുരുഷൻമാരെ കാണുമ്പോൾ സ്ത്രീകൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്. സ്ത്രീകളെ ആകർഷിക്കാൻ പല കാര്യങ്ങളും പുരുഷൻമാർ ചെയ്യാറുണ്ട്. എന്നാൽ ഇക്കാര്യങ്ങളാണ് സ്ത്രീകൾ ഏറെ ശ്രദ്ധിക്കുകയെന്ന് പഠനങ്ങൾ പറയുന്നു. ‌

സംഭാഷണം മുതൽ ഉയരം വരെയുള്ള ഘടകങ്ങളാണ് പുരുഷൻമാരെ കാണുമ്പോൾ സ്ത്രീകളുടെ മനസിലൂടെ കടന്നു പോകുന്നത്. ഉയരമുള്ള പുരുഷൻമാരോട് സ്ത്രീകൾക്ക് ആകർഷണം കൂടുതലുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 

മുഖവും കണ്ണുകളുമാണ് ആദ്യ നോട്ടത്തിൽ സ്ത്രീകളുടെ കണ്ണിൽ പതിയുന്നത്. സൗഹാര്‍ദ്ദപരമായ കണ്ണുകളും പുഞ്ചിരിയും തന്നെയാണ് സ്ത്രീകളെ വീഴ്ത്തുന്നതിലെ പ്രധാന ഘടകം. 

നന്നായി വെട്ടി ഒതുക്കിയ മുടിയും മീശയും താടിയും പുരുഷനില്‍ സ്ത്രീയെ ആകര്‍ഷിക്കുന്നപ്രധാന ഘടകങ്ങളാണ്. ഉയരത്തിനൊപ്പം തന്നെ പുരുഷന്‍റെ ശാരീരിക ക്ഷമതയും സ്ത്രീകളെ ആകര്‍ഷിക്കുന്നു.

വസ്ത്രധാരണ ശൈലിയും പ്രധാനമാണ്. എപ്പോഴും പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്. എന്ത് ധരിക്കണമെന്നും എങ്ങനെ ധരിക്കണമെന്നും അറിയാവുന്ന ഒരു പുരുഷനെ ഒരു സ്ത്രീ എപ്പോഴും ഇഷ്ടപ്പെടും. 

പുരുഷന്‍റെ ആത്മവിശ്വാസം മറ്റെന്തിനേക്കാളും ശ്രദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളുടെ നടത്തത്തിലും സംസാരത്തിലും പ്രകടമാകും. ഇതെല്ലാം ആദ്യ കാഴ്ചയില്‍ തന്നെ ഒരു പുരുഷനില്‍ ഒരു സ്ത്രീ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. 

ശുചിത്വവും സ്ത്രീകൾ ശ്രദ്ധിക്കുന്ന ഘടകമാണ്. നിങ്ങളുടെ നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും വിയര്‍പ്പ് ഗന്ധം ഇല്ലായെന്നും ഉറപ്പാക്കുക. അതുകൂടാതെ നിങ്ങളുടെ പാദങ്ങളുടെ ശുചിത്വവും ശ്രദ്ധിക്കപ്പെടും.

Share it:

Idukki

Post A Comment: