www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1683) Idukki (1624) Mostreaded (1581) Crime (1315) National (1169) Entertainment (821) Viral (413) world (410) Video (347) Health (192) mollywood (160) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (36) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (22) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2) editorial (1)

ബാബു സ്ഥിരം കുറ്റവാളി; കട്ടപ്പന സുബിൻ കൊലപാതകത്തിൽ ഫൊറൻസിക് സംഘം തെളിവെടുപ്പ് നടത്തി

ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യാ വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം
Share it:

കൊല്ലപ്പെട്ട സുബിൻ (ഇടത്), അറസ്റ്റിലായ ബാബു.



ഇടുക്കി: കട്ടപ്പന സുവർണഗിരിയിൽ യുവാവിനെ കോടാലിക്ക് വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് ഭാര്യാ വീട്ടിലെത്തിയപ്പോൾ അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

സംഭവത്തിൽ സുവർണഗിരി വെൺമാന്തറ ബാബുവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിക്കും. ബാബു സ്ഥിരം കുറ്റവാളിയും ലഹരിക്ക് അടിമയുമാണെന്ന് പൊലീസ് പറഞ്ഞു. ഇ‍യാളെ കുറിച്ച് വ്യാപകമായി പരാതിയുമുണ്ട്. 

ഗർഭിണിയായ ഭാര്യ ലിബിയെ കാണാനാണ് സുബിൻ സുവർണഗിരിയിലെ ഭാര്യാ വീട്ടിലെത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവങ്ങളുടെ തുടക്കം. ലിബിയുടെ വീടിനു സമീപത്താണ് ബാബു താമസിക്കുന്നത്. ലഹരിക്കടിമയായ ഇയാൾ അയൽവാസികളെ അസഭ്യം വിളിക്കുന്നതും സംഘർഷമുണ്ടാക്കുന്നതും പതിവാണ്.  

മദ്യ ലഹരിയിൽ സ്ത്രീകളോട് അസഭ്യം സംസാരിക്കാറുണ്ടെന്നും വസ്ത്രം ഉരിയാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇന്നലെ സമാനമായി സന്ധ്യയ്ക്ക് സ്ഥലത്തെത്തിയ ബാബു പരസ്യമായി അസഭ്യ വർഷം നടത്തി. അശ്ലീല ഭാഷയിൽ അസഭ്യ വർഷം നടത്തിയതോടെയാണ് സുബിൻ ഇത് ചോദ്യം ചെയ്‌തത്.

ഇതോടെ ഇയാൾ സുബിനെ ആക്രമിക്കുകയായിരുന്നു. കൈയിൽ കിട്ടിയ കോടാലി കൊണ്ട് സുബിനെ തലങ്ങും വിലങ്ങും വെട്ടി. വീട്ടുകാർ ബഹളം വച്ച് ഓടിക്കൂടിയെങ്കിലും ബാബു പിൻമാറിയില്ല. 

ശരീരമാസകലം വെട്ടേറ്റ സുബിനെ എല്ലാവരും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ വീട്ടിൽ കയറി ഒളിച്ച ബാബു കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെയും ആക്രമിച്ചു. എസ്‌ഐ ഉദയകുമാറിന്‍റെ കൈക്ക് പരുക്കേറ്റു. എസയാണ് സുബിന്‍റെ മകൾ.

Join Our Whats App group

തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം 

തൃശൂർ: പാലക്കാട്, തൃശൂർ ജില്ലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15 ഓടെയാണ് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടായത്. നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. 

തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്.  ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. 

പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍, ആലൂര്‍, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശേരി, കൂറ്റനാട്, തണ്ണീര്‍കോട്, പെരിങ്ങോട്, ചാത്തന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കവും മുഴക്കവും അനുഭവപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.  

Share it:

Idukki

Post A Comment: