ചെന്നൈ: ഇളയ ദളപതി വിജയുടെ പിറന്നാൽ ആഘോഷത്തിന്‍റെ വാർത്തകളാണ് തമിഴക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. എന്നാൽ പിറന്നാൽ ആഘോഷം കഴിഞ്ഞതോടെ വിജയുടെ പ്രണയത്തെ കുറിച്ചായി തമിഴ്നാട്ടിലെ പ്രധാന ചർച്ച.
സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ വിജയ് കൊപ്പം നായികയായിട്ടുള്ള നടി തൃഷയുമായി വിജയ് പ്രണയത്തിലാണെന്ന വാർത്തകളാണ് തമിഴ് മാധ്യമങ്ങൾ പുറത്ത് വിടുന്നത്.
വിജയുടെ പിറന്നാളിന് നടി തൃഷ പങ്കുവച്ച കുറിപ്പിൽ നിന്നാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. "ശാന്തതയില്‍നിന്ന് കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റില്‍ നിന്ന് വീണ്ടും ശാന്തതയിലേക്ക്! ഇനിയും ചെന്നെത്താനുള്ള നാഴികക്കല്ലുകള്‍ക്ക് വേണ്ടി ജന്മദിനാശംസകള്‍'- ഇതായിരുന്നു തൃഷയുടെ കുറിപ്പ്.
"നമ്മള്‍ ഒരേ തൂവല്‍ പക്ഷികളാണ്, ഒന്നിച്ച് ഇഴുകി ചേരേണ്ടവരാണ്' എന്ന വരികളുള്ള ബേര്‍ഡ്സ് ഓഫ് ഫെദര്‍ എന്ന ഇംഗ്ലീഷ് പ്രണയഗാനവും തൃഷ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഇതോടെയാണ് വിജയ്- തൃഷ പ്രണയം ആരാധകർ ഒപ്പിയെടുത്തത്. നേരത്തെ വിജയ് വിവാഹ ബന്ധം വേർപെടുത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിയാണെങ്കിൽ അവിവാഹിതയായ തൃഷയുമായി വിജയ് വിവാഹ ബന്ധത്തിലേക്ക് കടക്കുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
വിജയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ഗില്ലി ഉൾപ്പെടെ താരത്തിന്‍റെ ഭാഗ്യ ജോഡിയാണ് തൃഷ. രാഷ്ട്രീയത്തിലേക്ക് രംഗ പ്രവേശനം ചെയ്‌തതോടെ ഈ ഭാഗ്യ ജോഡിയെ ജീവിതത്തിലും ഒപ്പം കൂട്ടുമോയെന്നാണ് ചർച്ചകൾ.
അടുത്തിറങ്ങിയ വിജയ് ചിത്രമായ ലിയോയില്‍ ഇവര്‍ ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇവര്‍ സ്‌ക്രീനില്‍ വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്‍റെ ഹൈപ്പ് കൂട്ടിയ ഘടകമായിരുന്നു.
ബിസിനസുകാരനായ വരുണ്‍ മണിയനുമായി 2015 ല്‍ തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാല്‍ ഇരുവരും ഈ ബന്ധത്തില്‍ നിന്ന് പിരിഞ്ഞു എന്ന് വാര്‍ത്തകളാണ് പിന്നീട് വന്നത്.
സാധാരണയായി വിജയ്യുടെ എല്ലാ പൊതു പരിപാടികളിലും ഭാര്യയും പങ്കെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ കാലങ്ങളായി വിജയുടെ കൂടെ ഭാര്യയെ കാണാനേ കഴിയുന്നില്ല. ഇതിനെല്ലാം പുറമെയാണ് ഇവര്‍ പിരിയുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്.
വെറുമൊരു പോസ്റ്റു മാത്രമല്ല ഇത്തരം സംശയങ്ങള്‍ ജനിപ്പിക്കുന്നത്. മറ്റാരുടെയും പടമോ ജന്മദിനാശംസകളോ തൃഷ സോഷ്യല്‍ മീഡിയയില്‍ കൂടി സാധാരണയായി പങ്കുവെക്കാറില്ല. എന്നാല്‍ വിജയ്ക്ക് വേണ്ടി മാത്രമുള്ള ഈ പ്രത്യേക പോസ്റ്റ് തൃഷയുടെ സ്നേഹ പ്രദര്‍ശനമായി വിലയിരുത്താം.
അതേസമയം ഇവർ തമ്മിൽ ഇത്തരത്തിലുള്ള ഒരു അടുപ്പവുമില്ലെന്നു തന്നെയാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതിനു പുറമേ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ് ഇനിയൊരു വിവാഹത്തിലേക്ക് നീങ്ങില്ലെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്തായാലും തമിഴ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വിഷയം ചൂടേറിയ ചർച്ചയായിരിക്കുകയാണ്.
Join Our Whats App group
Post A Comment: