മുംബൈ: കുളത്തിൽ നീന്തുന്നതിനിടെ മോട്ടോറിന്‍റെ വയറിൽ നിന്നും ഷോക്കേറ്റ് 15 വയസുകാരൻ മരിച്ചു. മുംബൈയിലെ ചെംബൂർ ഏരിയയിലാണ് സംഭവം നടന്നത്.
ഹോട്ടലിലേക്ക് വെള്ളം എടുക്കുന്നതിനായി കുളത്തിൽ സ്ഥാപിച്ച മോട്ടോറിന്‍റെ വയറിൽ നിന്നും വൈദ്യുതി പ്രവഹിച്ചതാണ് ഷോക്കേൽക്കാൻ കാരണം.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഹോട്ടല്‍ ഉടമകളായ ആനന്ദ് മഹുല്‍കര്‍, ദയറാം മഹുല്‍കര്‍, ഹരിറാം മഹുല്‍കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം
തൃശൂർ: പാലക്കാട്, തൃശൂർ ജില്ലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15 ഓടെയാണ് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടായത്. നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍, ആലൂര്‍, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശേരി, കൂറ്റനാട്, തണ്ണീര്‍കോട്, പെരിങ്ങോട്, ചാത്തന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കവും മുഴക്കവും അനുഭവപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post A Comment: