മുംബൈ: മകൾക്കൊപ്പം മുറിയിൽ കണ്ട കാമുകനെ പിതാവും മകനും ചേർന്ന് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനായ 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പിതാവ് ഒളിവിലാണ്.
മഹാരാഷ്ട്രയിലെ നവി മുംബെയിലാണ് സംഭവം നടന്നത്. സഹോദരൻ വീട്ടിലെത്തിയപ്പോൾ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടിയെങ്കിലും സഹോദരി വാതില്‍ തുറന്നില്ല. തള്ളി തുറന്നപ്പോള്‍ സഹോദരിക്കൊപ്പം കാമുകനെയും കാണുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പിതാവിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് പാര കൊണ്ട് മര്‍ദിച്ച ശേഷം അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ കൊലപാതകം അടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
Join Our Whats App group
Post A Comment: