ആലപ്പുഴ: വീടിനു മുന്നിലെ തോട്ടിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. വണ്ടാനം മൂക്കയിൽ നൂറ്റിപ്പത്തിൽചിറയിൽ വിനോയ്- നിഷ ദമ്പതികളുടെ മകൻ ഏയ്‌ഡൻ വിനോയ് ആണ് മരിച്ചത്.
വീടിനു മുന്നിലെ തോട്ടിൽ കുട്ടി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആൽബിൻ ആണ് സഹോദരൻ.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ബുള്ളറ്റ് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ഇടുക്കി: നിയന്ത്രണം നഷ്‌ടപ്പെട്ട ബുള്ളറ്റ് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കുഴിപ്പിൽ ടോം തോമസ് (28) ആണ് മരിച്ചത്. എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്വകാര്യ ബസിന് സൈഡ് കൊടുക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെ തിങ്കള്‍ക്കാടിന് സമീപമുള്ള മാവിന്‍ചുവട് എന്ന സ്ഥലത്താണ് അപകടം നടന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്‍റാണ്.
കഴിഞ്ഞ ദിവസമാണ് അവധിക്ക് വീട്ടിലെത്തിയത്. ടോമും സുഹൃത്തും രണ്ട് ഇരുചക്ര വാഹനങ്ങളിലായാണ് പോയിരുന്നത്. പെട്ടെന്ന് എതിരെയെത്തിയ സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ ടോം വാഹനം വെട്ടിച്ചുമാറ്റുന്നതിനിടയില്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.
പോസ്റ്റ് മോർട്ടത്തിന് ശേഷം ഞായറാഴ്ച്ച മഞ്ഞപ്പെട്ടി സെന്‍റ് മേരീസ് പള്ളിയിൽ സംസ്കാരം നടത്തും. അവിവാഹിതനാണ്.
Post A Comment: