ഇടുക്കി: പൈനാവിൽ രണ്ടര വയസുകാരിയെയും മുത്തശ്ശിയെയും ബന്ധു പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. കൈയിൽ പെട്രൊൾ കുപ്പിയും ലൈറ്ററും കൊണ്ടാണ് പ്രതി വീട്ടിലെത്തിയതെന്നും ഇയാൾ ഒളിവിൽ പോയത് മൊബൈൽ ഉപേക്ഷിച്ചാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് പൈനാവ് 56 കോളനിയിൽ താമസിക്കുന്ന കൊച്ചുമലയിൽ അന്നക്കുട്ടി (62), മകൻ ലിൻസിന്‍റെ മകൾ ലിയ (രണ്ടര) എന്നിവരെ അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷ് പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിൽ പരുക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കുടുംബ വഴക്കാണ് അക്രണത്തിന് കാരണമായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൈയിൽ പെട്രൊൾ കുപ്പിയും ലൈറ്ററുമായിട്ടാണ് സന്തോഷ് ഇന്ന് അന്നക്കുട്ടിയുടെ വീട്ടിലെത്തിയത്. സന്തോഷിന്‍റെ ഭാര്യ പ്രിൻസി ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്.
പ്രിൻസിയുടെ ശമ്പളം തനിക്ക് നൽകണമെന്നാവശ്യപ്പെട്ടാണ് സന്തോഷ് ബഹളം വച്ചത്. ഇതെ ചൊല്ലിയുള്ള ബഹളത്തിനിടെ സന്തോഷ് അന്നക്കുട്ടിയുടെ കൈയിലിരുന്ന കുട്ടിയുടെ ശരീരത്തിലേക്ക് പെട്രൊൾ ഒഴിച്ച ശേഷം തീ കൊളുത്തുകയുമായിരുന്നു.
സംഭവത്തിന് ശേഷം അവിടെ നിന്നും കടന്ന സന്തോഷ് തന്‍റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സഹോദരനെ ഏൽപ്പിച്ച ശേഷം ഫോൺ ഉപേക്ഷിച്ച് ഒളിവിൽ പോയി.
ഇതിനിടെ വൈകിട്ട് അന്നക്കുട്ടിയുടെ ബന്ധുക്കൾ ചെറുതോണിയിൽ സന്തോഷിന്‍റെ സഹോദരൻ നടത്തുന്ന ഹോട്ടൽ അടിച്ചു തകർത്തു. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ചെറുതോണി പൊലീസ് പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഇടുക്കിയിൽ രണ്ട് വയസുകാരിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തി
ഇടുക്കി: കുടുംബ വഴക്കിനിടെ രണ്ട് വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രൊൾ ഒഴിച്ച് തീ കൊളുത്തി. ഇടുക്കി പൈനാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ രണ്ട് വയസുകാരിയും രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു.
പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിനി അന്നക്കുട്ടിക്കും (57), കൊച്ചുമകൾ ദിയക്കുമാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ഇവര്‍ തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്നം നിലനിന്നിരുന്നു. ഇത് പറഞ്ഞു തീര്‍ക്കാനാണ് വൈകിട്ടോടെ സന്തോഷ് അന്നക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ ദിയയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
നാട്ടുകാരാണ് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇരുവരുടേയും പരുക്ക് ഗുരുതരമല്ല.
Post A Comment: