ന്യൂഡൽഹി: മൂന്നാമതും അധികാരത്തിലേക്ക് നീങ്ങുമ്പോഴും ഇത്തവണ ബിജെപിക്ക് ഭരണം അത്ര സുഖമമാകില്ല. കഴിഞ്ഞ രണ്ട് തവണയും എൻഡിഎ സഖ്യം അധികാരത്തിലെത്തിയപ്പോൾ ബിജെപിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനായിരുന്നു. എന്നാൽ ഇത്തവണ പാർട്ടി കേവല ഭൂരിപക്ഷത്തിന് താഴെ നിൽക്കുന്നത് വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടുകയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തകർന്നടിയുകയും ചെയ്‌തിരുന്നു. ഇതിനാൽ തന്നെ രാജ്യത്ത് ബിജെപി അജണ്ട നടപ്പാക്കുന്നതിൽ പാർട്ടിക്ക് അനായാസം മുന്നോട്ട് പോകാനായി.
എന്നാൽ ഇത്തവണ ഇത് സാധ്യമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ രൂപീകരിക്കണമെങ്കിൽ പോലും ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെയും ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിന്‍റെയും നിലപാടുകള്‍ നിര്‍ണായകമാകും.
മുന്നണിയിലെ മറ്റ് അംഗങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ ബിജെപിക്ക് നയപരമായ കാര്യങ്ങളിൽ അടക്കം തീരുമാനമെടുക്കാൻ സാധിക്കു. 99 സീറ്റുകൾ നേടിയ കോൺഗ്രസ് പാർലമെന്‍റിൽ ശക്തമായ സാനിധ്യമാകുകയും ചെയ്യും. 200ലേറെ സീറ്റുകളുമായി സഭയിലെത്തുന്ന പ്രതിപക്ഷത്തെ നേരിടുകയും കനത്ത വെല്ലുവിളിയാണ്.
ന്യൂനപക്ഷ വിരുദ്ധ നിലപാടുകളിൽ അടക്കം ബിജെപിക്ക് ഇനി പിന്നോട്ട് പോകേണ്ടി വരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. വന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ കിങ് മേക്കര്‍ ചന്ദ്രബാബു നായിഡുവും നിര്‍ണായക ഉപാധികള്‍ മുന്നോട്ട് വയ്ക്കുമെന്നത് ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരണമെന്നത് അത്ര എളുപ്പമാകില്ല. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉള്‍പ്പടെ വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്‍റെ നീക്കം.
സുപ്രധാന ക്യാബിനറ്റ് പദവികള്‍ ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടുമെന്നും എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം ഉറപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതിനിടെ നിതീഷിനേയും നായിഡുവിനേയും മറുകണ്ടംചാടിക്കാന്‍ ഇന്ത്യസഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസും ശ്രമം തുടങ്ങിയിട്ടുണ്ട്.
നേരത്തെ സഖ്യകക്ഷികളായിരുന്ന ജെ.ഡി.യു.വിനേയും ടി.ഡി.പി.യേയും ഒപ്പംചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസ് തള്ളുന്നില്ല. മുന്നണികള്‍ മാറാന്‍ യാതൊരുമടിയും കാണിക്കാത്ത നിതീഷിന്‍റെ ചരിത്രം ബിജെപിയിലും ആശങ്കയുണര്‍ത്തുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പുരുഷൻമാരിൽ സ്ത്രീകൾ ആദ്യം ശ്രദ്ധിക്കുന്നതെന്ത് ?
കൊച്ചി: പുരുഷൻമാരെ കാണുമ്പോൾ സ്ത്രീകൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്. സ്ത്രീകളെ ആകർഷിക്കാൻ പല കാര്യങ്ങളും പുരുഷൻമാർ ചെയ്യാറുണ്ട്. എന്നാൽ ഇക്കാര്യങ്ങളാണ് സ്ത്രീകൾ ഏറെ ശ്രദ്ധിക്കുകയെന്ന് പഠനങ്ങൾ പറയുന്നു.
സംഭാഷണം മുതൽ ഉയരം വരെയുള്ള ഘടകങ്ങളാണ് പുരുഷൻമാരെ കാണുമ്പോൾ സ്ത്രീകളുടെ മനസിലൂടെ കടന്നു പോകുന്നത്. ഉയരമുള്ള പുരുഷൻമാരോട് സ്ത്രീകൾക്ക് ആകർഷണം കൂടുതലുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
മുഖവും കണ്ണുകളുമാണ് ആദ്യ നോട്ടത്തിൽ സ്ത്രീകളുടെ കണ്ണിൽ പതിയുന്നത്. സൗഹാര്‍ദ്ദപരമായ കണ്ണുകളും പുഞ്ചിരിയും തന്നെയാണ് സ്ത്രീകളെ വീഴ്ത്തുന്നതിലെ പ്രധാന ഘടകം.
നന്നായി വെട്ടി ഒതുക്കിയ മുടിയും മീശയും താടിയും പുരുഷനില്‍ സ്ത്രീയെ ആകര്‍ഷിക്കുന്നപ്രധാന ഘടകങ്ങളാണ്. ഉയരത്തിനൊപ്പം തന്നെ പുരുഷന്‍റെ ശാരീരിക ക്ഷമതയും സ്ത്രീകളെ ആകര്‍ഷിക്കുന്നു.
വസ്ത്രധാരണ ശൈലിയും പ്രധാനമാണ്. എപ്പോഴും പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്. എന്ത് ധരിക്കണമെന്നും എങ്ങനെ ധരിക്കണമെന്നും അറിയാവുന്ന ഒരു പുരുഷനെ ഒരു സ്ത്രീ എപ്പോഴും ഇഷ്ടപ്പെടും.
പുരുഷന്‍റെ ആത്മവിശ്വാസം മറ്റെന്തിനേക്കാളും ശ്രദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളുടെ നടത്തത്തിലും സംസാരത്തിലും പ്രകടമാകും. ഇതെല്ലാം ആദ്യ കാഴ്ചയില്‍ തന്നെ ഒരു പുരുഷനില്‍ ഒരു സ്ത്രീ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്.
ശുചിത്വവും സ്ത്രീകൾ ശ്രദ്ധിക്കുന്ന ഘടകമാണ്. നിങ്ങളുടെ നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും വിയര്‍പ്പ് ഗന്ധം ഇല്ലായെന്നും ഉറപ്പാക്കുക. അതുകൂടാതെ നിങ്ങളുടെ പാദങ്ങളുടെ ശുചിത്വവും ശ്രദ്ധിക്കപ്പെടും.
Post A Comment: