www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1650) Idukki (1579) Mostreaded (1558) Crime (1300) National (1166) Entertainment (810) Viral (412) world (404) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (31) featured (27) Sex (23) Tech (23) auto (22) Beauty (21) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാർട്ടി ചിഹ്നം കിട്ടിയിട്ടും ഇടുക്കിയിൽ ജോയ്‌സ് തകർന്നടിഞ്ഞു

Share it:



ഇടുക്കി: പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിട്ടും ഇടുക്കിയിൽ ഇടത് സ്ഥാനാർഥിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. മൂന്നാം തവണയും നേർക്കു നേർ പോരിനിറങ്ങിയ അഡ്വ. ജോയ്‌സ് ജോർജിനെക്കാളും ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി ഡീൻ കൂര്യാക്കോസ് മുന്നിട്ട് നിൽക്കുന്നത്.

രാഹുൽ തരംഗം ആഞ്ഞു വീശിയ 2019ൽ നേടിയ വോട്ടുകൾ പോലും പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ജോയ്‌സ് ജോർജിന് ഇത്തവണ നേടാനായില്ലെന്നത് വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് കാരണമാകും. 

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോയ്‌സ് ജോർജിന് സ്ഥാനാർഥിത്വം നൽകിയതു മുതൽ തന്നെ പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും വിവാദങ്ങൾ ഉയർന്നിരുന്നു. ഇടത് സ്വതന്ത്രനായി കഴിഞ്ഞ രണ്ട് തവണവും മത്സരിച്ച ജോയ്‌സിന് ഇത്തവണ പാർട്ടി ചിഹ്നം നൽകിയതും വിവാദങ്ങൾക്ക് കാരണമായി. 

അതേസമയം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിട്ടും ജോയ്സ് ജോർജിന് വോട്ട് കുറഞ്ഞതാണ് സിപിഎമ്മിനെ സമ്മർദത്തിലാക്കുന്നത്. പാർട്ടി വോട്ടുകളിൽ തന്നെ ഭിന്നതയുണ്ടായി എന്ന സൂചനകളാണ് പുറത്ത് വരുന്നത്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കേന്ദ്രത്തിലും കേരളത്തിലും ഭരണ  വിരുദ്ധ വികാരം 

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിൽ അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ കേന്ദ്രത്തിലും കേരളത്തിലും ഭരണ വിരുദ്ധ വികാരം വ്യക്തം. 400 സീറ്റുകൾ നേടുമെന്ന അമിത ആത്മ വിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണുന്നത്. 

നിലവിൽ കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകൾ നേടിയെങ്കിലും ബിജെപിയുടെ സീറ്റുകൾ കുറഞ്ഞതും കഴിഞ്ഞ തവണത്തെ സീറ്റ് നേട്ടത്തിലേക്ക് എത്താനാകാത്തതും എൻഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടിയായി. അഞ്ച് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഒരു ഘട്ടത്തിൽ മോദിയുടെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ലീഡ് ഉയർത്തുക വരെ ചെയ്‌തു. 

കേരളത്തിൽ നിലവിലെ കണക്കുകൾ പ്രകാരം 18 സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും ഒരു സീറ്റിൽ എൽഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ഏറെക്കുറെ വിജയം ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ എൽഡിഎഫിന് ഒരു സീറ്റിൽ ഒതുങ്ങേണ്ടി വരുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

2019നെക്കാളും നില മെച്ചപ്പെടുത്താൻ കഴിയാതിരുന്നത് എൽഡിഎഫിന് കനത്ത തിരിച്ചടിയാകും. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുന്നുണ്ടെന്നുള്ളതിന്‍റെ വ്യക്തമായ സൂചനകളാകും എൽഡിഎഫിന്‍റെ പരാജയം. തൃശൂരിൽ എൻഡിഎ നേട്ടമുണ്ടാക്കിയതും എൽഡിഎഫിന് ക്ഷീണമാകും. 

ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിനും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കേരള കോൺഗ്രസിനും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്കായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തെ നയിക്കുന്നത്. 

Share it:

Idukki

Post A Comment: