ഇടുക്കി: അടിച്ചു പൂക്കുറ്റിയായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയ അസിസ്റ്റന്‍റ് ബി.ഡി.ഒ വനിതാ ജീവനക്കാരെ അടക്കം മർദിച്ചതായി പരാതി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം നടന്നത്.
മദ്യ ലഹരിയിലെത്തിയ അസി. ബിഡിഒ എം.എം മധുവാണ് ജീവനക്കാരെ മർദിച്ചത്. സംഭവത്തിൽ ഇയാളെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റ കട്ടപ്പന ഐസിഡിഎസ് ഓഫീസ് അറ്റന്‍ഡന്‍റ് ഷാജി അറയ്ക്കല്‍, ഇരട്ടയാര്‍ പഞ്ചായത്ത് എഞ്ചിനീയറുടെ വാഹനത്തിന്‍റെ ഡ്രൈവര്‍ ഐവിന്‍ എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ബ്ലോക്ക് ഓഫീസിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനം പിന്നോട്ടെടുക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. ബിഡിഒയുടെ വാഹനത്തിനു പിന്നിലുണ്ടായിരുന്ന ഇരട്ടയാര്‍ പഞ്ചായത്ത് എഞ്ചിനീയറുടെ വാഹനത്തില്‍ മനപ്പൂര്‍വം മധു വാഹനം ഇടിപ്പിക്കുകയും പിന്നില്‍ വാഹനമുള്ളതിനാലാണ് മാറ്റാന്‍ സാധിക്കാത്തതെന്ന് പറഞ്ഞപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നെന്നും ഡ്രൈവര്‍ ഐവിന്‍ പറയുന്നു.
ഇത് കണ്ട് തടയാന്‍ എത്തിയപ്പോഴാണ് ഷാജിയെയും മര്‍ദിച്ചതെന്നാണ് പരാതി. തുടര്‍ന്ന് ഐസിഡിഎസ് ഓഫീസില്‍ കയറിയ ബിഡിഒ വനിതാ ജീവനക്കാരിയെ അടക്കം ആക്രമിച്ചെന്നാണ് പരാതി.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: