ഇടുക്കി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കുട്ടിയുടെ രണ്ടാനച്ഛൻ തിരിച്ചറിയൽ പരേഡിനിടെ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്.
ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. വീട്ടിൽ വച്ച് തന്നെ രണ്ടാനച്ഛൻ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് തിരിച്ചറിയൽ പരേഡ് നടത്തുന്നതിനിടെ പ്രതി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിരുന്നു.
പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്നങ്ങള്‍ കാട്ടിയതോടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: