മുംബൈ: ഓൺലൈനായി ഓർഡർ ചെയ്‌ത ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഐസ്ക്രീം നിർമിച്ച ഫാക്‌ടറിയിലെ ജീവനക്കാരന്‍റേതാണ് വിരൽ എന്ന നിഗമനത്തിലാണ് പൊലീസ്. ഇത് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന അടക്കം നടത്തും.
ഐസ്‌ക്രീം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് ജീവനക്കാരന് വിരല്‍ നഷ്ടപ്പെട്ടതെന്നും ഐസ്‌ക്രീം പാക്ക് ചെയ്ത അതേദിവസമാണ് ഇത് സംഭവിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍ വിരല്‍ ജീവനക്കാരന്‍റേത് തന്നെയാണോയെന്ന് ഡിഎന്‍എ. പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു. ഇതിനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍നടപടികളുണ്ടാകൂ.
മുംബൈയിലെ ഓര്‍ലം ബ്രാന്‍ഡണ്‍ എന്ന ഡോക്ടര്‍ക്കാണ് ഗ്രോസറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ വായില്‍ എന്തോ തടഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വിരലിന്‍റെ കഷണം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് മലാഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ ( എഫ്എസ്എസ്എഐ) സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Join Our Whats App group

Post A Comment: