കണ്ണൂർ: വീടിനു മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. കണ്ണൂർ മമ്പറത്തായിരുന്നു സംഭവം. പറമ്പായി സ്വദേശികളായ അബ്ദുൾ നാസർ- ഹസ്നത്ത് ദമ്പതികളുടെ മകൾ സൻഹ മറിയമാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ഈസ്റ്റ് കതിരൂര്‍ അല്‍ബിര്‍റ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ്. വീടിന് മുന്നിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് കാറിടിച്ചത്.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഇടുക്കിയിൽ രണ്ട് വയസുകാരിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തി
ഇടുക്കി: കുടുംബ വഴക്കിനിടെ രണ്ട് വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രൊൾ ഒഴിച്ച് തീ കൊളുത്തി. ഇടുക്കി പൈനാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ രണ്ട് വയസുകാരിയും രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു.
പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിനി അന്നക്കുട്ടിക്കും (57), കൊച്ചുമകൾ ദിയക്കുമാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ഇവര്‍ തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്നം നിലനിന്നിരുന്നു. ഇത് പറഞ്ഞു തീര്‍ക്കാനാണ് വൈകിട്ടോടെ സന്തോഷ് അന്നക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ ദിയയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
നാട്ടുകാരാണ് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇരുവരുടേയും പരുക്ക് ഗുരുതരമല്ല.
Post A Comment: