ഇടുക്കി: എയർ ഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടാഴ്ച്ച തികയും മുമ്പ് ഇടുക്കി സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പാറ തമ്പാൻസിറ്റി വാഴക്കുന്നേൽ ബിജു- സീമ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (24)യെയാണ് ഹരിയാനയിലെ ഗുഡ്ഗാവിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
തങ്കമണി പൊലീസ് സ്റ്റേഷനിലേക്കാണ് ശ്രീലക്ഷ്മി മരിച്ചതായുള്ള വിവരം ലഭിക്കുന്നത്. ആറ് മാസത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞ ജൂൺ ആറിനാണ് ശ്രീലക്ഷ്മി എയർ ഇന്ത്യയിൽ ജോലിക്ക് ചേർന്നത്.
കഴിഞ്ഞ മെയ് രണ്ടാം വാരത്തോടെ വീട്ടിലെത്തിയ ശ്രീലക്ഷ്മി ജൂൺ രണ്ടിനാണ് ഹരിയാനയിലേക്ക് മടങ്ങിയത്. ഞായറാഴ്ച രാത്രിയിലും വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച. ശ്രീദേവികയാണ് സഹോദരി.
Join Our Whats App group
Post A Comment: