കണ്ണൂർ: ഉച്ചയുറക്കത്തിനിടെ സീലിങ് ഫാൻ അടർന്ന് വീണ് യുവാവ് മരിച്ചു. കണ്ണൂർ എട്ടിക്കുളത്താണ് സംഭവം. മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയുറക്കത്തിനിടെയാണ് സീലിങ് ഫാനും കോൺക്രീറ്റ് പാളിയും ചേർന്ന് ഷമീറിന്‍റെ ദേഹത്തേക്ക് വീണത്.
ഷമീറിന്‍റെ നെഞ്ചിന് താഴെയാണ് ഫാനും കോണ്‍ക്രീറ്റ് പാളിയും വീണത്. എന്നാല്‍ തുടക്കത്തില്‍ ഷമീറിന് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നില്ല.
ദേഹത്തുണ്ടായിരുന്ന സിമന്‍റും പൊടിയുമെല്ലാം പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് ഷമീര്‍ തന്നെ വൃത്തിയാക്കിച്ചു. എന്നാല്‍ വൈകിട്ടോടെ വേദന കൂടുുകയായിരുന്നു. ഷമീറിനെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: