കൊച്ചി: സ്കൂളിൽവച്ച് ശർദിലും തലകറക്കവും ഉണ്ടായതിനെ തുടർന്ന് രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിരുപ്പ് ഗവ. ഹൈസ്‌കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്.
രാവിലെ ക്ലാസില്‍ വച്ച് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സി.എച്ച്.സിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. വീട്ടില്‍ നിന്നും വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടര്‍മാരോട് പറഞ്ഞത്.
രക്ത സാമ്പിളുകള്‍ വിദഗ്ദ പരിശോധയ്ക്ക് നല്‍കിയിട്ടുണ്ട്. 24 മണിക്കൂര്‍ കര്‍ശന നിരീക്ഷണത്തിനു ശേഷം തുടര്‍ ചികിത്സാ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ക്യാൻസറിനുള്ള യഥാർഥ കാരണം കണ്ടെത്തി
ന്യൂയോർക്ക്: ലോകത്തെ തന്നെ ഭീതിപ്പെടുത്തുന്ന അസുഖമാണ് ക്യാൻസർ. ഓരോ വർഷം പിന്നിടുന്തോരും ക്യാൻസർ രോഗികളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ചികിത്സാ മാർഗങ്ങൾ ഉണ്ടെങ്കിലും ക്യാൻസർ രോഗികളിൽ പലരും മരണത്തിന് കീഴടങ്ങുന്നത് തന്നെയാണ് ഇതിന്‍റെ ഭീതി വർധിപ്പിക്കുന്നത്.
എന്നാൽ എന്താണ് ക്യാൻസർ രോഗത്തിനുള്ള കാരണമെന്ന് കൃത്യമായ കണ്ടെത്തലുകൾ ഇതുവരെ ഉണ്ടായിട്ടില്ലായിരുന്നു. മദ്യവും പുകവലിയും മുതൽ ജീവിത ശൈലികൾ വരെ ക്യാൻസറിന് കാരണമാകുന്നതായി പറയപ്പെട്ടെങ്കിലും ഇവയൊന്നും തെളിയിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇതാധ്യമായി ക്യാൻസർ രോഗ കാരണം എന്താണെന്ന് കണ്ടെത്തിയതായി ശാസ്ത്ര ലോകം വെളിപ്പെടുത്തുന്നു.
പ്രമുഖ മനഃശാസ്ത്ര വവാരികയായ ജേര്‍ണല്‍ സയന്‍സിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചതോടെ അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. ഓരോ വര്‍ഷവും ലോകത്ത്1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ ബാധിതരാകുകയും ഇതില്‍ പകുതിയില്‍ കൂടുതല്‍ പേര് മരണമടയുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.
മനുഷ്യന്‍റെ ഡിഎന്‍എയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്യാൻസർ രോഗം ഉണ്ടാകാൻ കാരണമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. അനിയന്ത്രിത കോശ വളര്‍ച്ചക്ക് കാരണം ഡിഎന്‍എയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നും അനാരോഗ്യമായ ഭക്ഷണ രീതികളാണ് ഇതിനു കാരണമെന്നും കണ്ടെത്തലിൽ പറയുന്നു. ലോകത്തിലെ 69 രാജ്യങ്ങളില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.
66 ശതമാനം ഡിഎന്‍എ മാറ്റങ്ങളും ക്യാന്‍സറായി പരിണമിക്കുന്നതായാണ് പഠനം. ജോണ്‍സണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ക്രിസ്ത്യന്‍ തോമസെറ്റി ഡോക്ടര്‍ ബെര്‍ട്ട് വോഗള്‍, സേട്ടൈന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 32 ശതമാനം ക്യാൻസർ ബാധയ്ക്കും പുകവലിയും മറ്റു ജീവിത ശൈലിയും കാരണമായപ്പോള്‍ 29 ശതമാനം പേരില്‍ അന്തരീക്ഷ മലിനീകരണം മൂലമാണ് ഡിഎന്‍എ മാറ്റം സംഭവിക്കുന്നത്. അഞ്ച് ശതമാനം പേരില്‍ പാരമ്പര്യമായും ക്യാൻസർ കണ്ടുവരുന്നു.
Post A Comment: