ചെന്നൈ: സഹ പ്രവർത്തകയെ പീഡിപ്പിച്ച കുറ്റത്തിന് സിനിമാ നിർമാതാവ് അറസ്റ്റിൽ. കൊളത്തൂര്‍ സ്വദേശിയായ മുഹമ്മദ് അലി(30) ആണ് അറസ്റ്റിലായത്. കീഴ് അയമ്പാക്കത്ത് അലി നടത്തിയിരുന്ന ഓഫീസില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി അലിയുടെ ഓഫിസില്‍ ജോലിക്കെത്തുന്നത്. പരിചയപ്പെട്ട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ യുവതി ഇത് നിഷേധിച്ചു. തുടര്‍ന്ന് ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്താനും തുടങ്ങി.
ഒരു ദിവസം ഓഫീസില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ വെച്ച് ഇയാള്‍ യുവതിയെ കൊണ്ട് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. യുവതി ബോധരഹിതയായതോടെ ലൈംഗികമായി പീഡിപ്പിക്കുകയും ഇത് ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി തുടര്‍ന്നും ഇയാള്‍ പീഡിപ്പിച്ചു. ഒടുവില്‍ യുവതി ഗര്‍ഭിണിയായി.
ഇതില്‍ അപകടം മണത്ത യുവാവ് വൈറ്റമിന്‍ ഗുളികയെന്ന വ്യാജേന യുവതിക്ക് ഗര്‍ഭിച്ഛിദ്രത്തിനുള്ള ഗുളിക നല്‍കി. സംഭവം പുറത്തറിഞ്ഞാല്‍ യുവതിയെ കൊല്ലുമെന്നായിരുന്നു പിന്നീടുള്ള ഭീഷണി. ഇതോടെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
സംഭവത്തില്‍ അംബാട്ടൂര്‍ ഓള്‍ വിമന്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ വാങ്ങിയതായും പൊലീസ് പറയുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: