തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ സംസ്ഥാനത്ത് സിപിഎം ക്യാമ്പിൽ അതൃപ്‌തി. 12 മുതൽ 16 സീറ്റുകളിൽ വരെ വിജയം പ്രതീക്ഷിച്ച പാർട്ടിക്ക് ആകെ ഒരു സീറ്റിൽ തൃപ്‌തിപ്പെടേണ്ടി വന്നതിനു പുറമേ പാർട്ടി ഗ്രാമങ്ങളിൽ പോലും ഉണ്ടായ വോട്ട് ചോർച്ചയാണ് കൂടുതൽ വെല്ലുവിളി ഉയർത്തുന്നത്.
ജില്ലാ ഘടകങ്ങളുടെ കണക്കുകൂട്ടലിലും വലിയ പിഴവുണ്ടായതായി സംസ്ഥാന നേതാക്കൾ വിലയിരുത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20- 20 വിജയം പ്രതീക്ഷിച്ചില്ലെങ്കിൽ പോലും അഞ്ചിനും പത്തിനും ഇടയിൽ സീറ്റ് കേരളത്തിൽ നിന്നും നേടാനാവുമെന്നായിരുന്നു സിപിഎമ്മിന്‍റെ കണക്കുകൂട്ടലുകൾ.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാകുന്ന പരാജയം ദേശീയ തലത്തിൽ പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നിരിക്കെ ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തവണ പാർട്ടി അണികൾക്കിടയിൽ പ്രചരണം നടത്തിയത്. എന്നാൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ അടക്കം വൻ ചോർച്ചയുണ്ടായതോടെ പാർട്ടിക്കുള്ളിൽ തന്നെ പാർട്ടി വിരുദ്ധ നിലപാട് വർധിച്ചതായിട്ടുള്ള സൂചനകളാണ് പുറത്ത് വരുന്നത്.
പാർട്ടി അണികൾക്കിടയിലും ഭരണ വിരുദ്ധ വികാരം വ്യാപകമാണെന്നതിന്‍റെ സൂചനകളും വോട്ട് ചോർച്ചയിലൂടെ പുറത്തു വന്നിട്ടുണ്ട്. നിലവിലെ പാർട്ടി സംസ്ഥാന നേതൃത്വം നടത്തുന്ന വഴിവിട്ട ഇടപാടുകളും ദൂർത്തും സാമ്പത്തിക സ്ഥിരതയില്ലായ്മയും അടക്കം പാർട്ടി അണികൾക്കിടയിൽ അതൃപ്‌തി വളർത്തിയിട്ടുണ്ട്.
നേരത്തെ പാർട്ടി ഘടകകങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും നേതൃത്വം ഇവയെല്ലാം തള്ളിക്കളയുകയായിരുന്നു. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൻഡിഎ എല്ലാ മണ്ഡലത്തിലും വോട്ട് വിഹിതം വർധിപ്പിക്കുകയും എൽഡിഎഫിന് വോട്ട് വിഹിതം കുറയുകയും ചെയ്‌തിട്ടുണ്ട്.
ഇത് നല്ല സൂചനയായിട്ടല്ല പാർട്ടിയിലെ ഒരു വിഭാഗം കാണുന്നത്. സ്ഥിതി തുടർന്നാൽ വരാനിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വരുമെന്നും ഒരു വിഭാഗത്തിന് ആശങ്കയുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പുരുഷൻമാരിൽ സ്ത്രീകൾ ആദ്യം ശ്രദ്ധിക്കുന്നതെന്ത് ?
കൊച്ചി: പുരുഷൻമാരെ കാണുമ്പോൾ സ്ത്രീകൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്. സ്ത്രീകളെ ആകർഷിക്കാൻ പല കാര്യങ്ങളും പുരുഷൻമാർ ചെയ്യാറുണ്ട്. എന്നാൽ ഇക്കാര്യങ്ങളാണ് സ്ത്രീകൾ ഏറെ ശ്രദ്ധിക്കുകയെന്ന് പഠനങ്ങൾ പറയുന്നു.
സംഭാഷണം മുതൽ ഉയരം വരെയുള്ള ഘടകങ്ങളാണ് പുരുഷൻമാരെ കാണുമ്പോൾ സ്ത്രീകളുടെ മനസിലൂടെ കടന്നു പോകുന്നത്. ഉയരമുള്ള പുരുഷൻമാരോട് സ്ത്രീകൾക്ക് ആകർഷണം കൂടുതലുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
മുഖവും കണ്ണുകളുമാണ് ആദ്യ നോട്ടത്തിൽ സ്ത്രീകളുടെ കണ്ണിൽ പതിയുന്നത്. സൗഹാര്‍ദ്ദപരമായ കണ്ണുകളും പുഞ്ചിരിയും തന്നെയാണ് സ്ത്രീകളെ വീഴ്ത്തുന്നതിലെ പ്രധാന ഘടകം.
നന്നായി വെട്ടി ഒതുക്കിയ മുടിയും മീശയും താടിയും പുരുഷനില്‍ സ്ത്രീയെ ആകര്‍ഷിക്കുന്നപ്രധാന ഘടകങ്ങളാണ്. ഉയരത്തിനൊപ്പം തന്നെ പുരുഷന്‍റെ ശാരീരിക ക്ഷമതയും സ്ത്രീകളെ ആകര്‍ഷിക്കുന്നു.
വസ്ത്രധാരണ ശൈലിയും പ്രധാനമാണ്. എപ്പോഴും പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്. എന്ത് ധരിക്കണമെന്നും എങ്ങനെ ധരിക്കണമെന്നും അറിയാവുന്ന ഒരു പുരുഷനെ ഒരു സ്ത്രീ എപ്പോഴും ഇഷ്ടപ്പെടും.
പുരുഷന്‍റെ ആത്മവിശ്വാസം മറ്റെന്തിനേക്കാളും ശ്രദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളുടെ നടത്തത്തിലും സംസാരത്തിലും പ്രകടമാകും. ഇതെല്ലാം ആദ്യ കാഴ്ചയില്‍ തന്നെ ഒരു പുരുഷനില്‍ ഒരു സ്ത്രീ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്.
ശുചിത്വവും സ്ത്രീകൾ ശ്രദ്ധിക്കുന്ന ഘടകമാണ്. നിങ്ങളുടെ നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും വിയര്‍പ്പ് ഗന്ധം ഇല്ലായെന്നും ഉറപ്പാക്കുക. അതുകൂടാതെ നിങ്ങളുടെ പാദങ്ങളുടെ ശുചിത്വവും ശ്രദ്ധിക്കപ്പെടും.
Post A Comment: