പൂനെ: വെള്ളം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് അയൽവാസിയെ അടിച്ചു കൊന്നു. പുനെ സ്വദേശി ശ്രീകാന്ത് അൽഹത്ത് ആണ് മരിച്ചത്. സംഭവത്തിൽ പ്രതി രാകേഷ് തുക്കാറാം ഗെയ്ക് വാദിനെ (35) പൊലീസ് അറസ്റ്റ് ചെയ്‌തു.
പൂനെയിലെ മുന്‍ധ് വയിലാണ് സംഭവം. വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പ്രതി അയല്‍വാസിയെ ഇരുമ്പുവടിയും സിമന്‍റ് കട്ടയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന ശ്രീകാന്ത് അര്‍ധ രാത്രിയില്‍ വെള്ളം ചോദിച്ചെത്തിയതാണ് രാകേഷിനെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അടിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ശ്രീകാന്തിന്‍റെ നിരന്തര മദ്യപാന സ്വഭാവം കാരണം ഇവര്‍ തമ്മില്‍ നേരത്തെയും വഴക്കിട്ടിരുന്നു. ശ്രീകാന്തിന്‍റെ സഹോദരന്‍ സന്തോഷിന്‍റെ പരാതിയിലാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പിതാവിനെ തീ കൊളുത്തി കൊന്ന മകൻ അറസ്റ്റിൽ
ഇടുക്കി: മാങ്കുളത്ത് ഗൃഹനാഥനെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. മാങ്കുളം പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനാണ് (55) കൊല്ലപ്പെട്ടത്.
കേസിൽ ഇയാളുടെ മകൻ ബിബിനാണ് അറസ്റ്റിലായിരിക്കുന്നത്. വിവാഹം നടത്താൻ പണം നൽകാത്തതിന്‍റെ പേരിൽ പിതാവിനെ അടിച്ചു വീഴ്ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിബിൻ പൊലീസിന് മൊഴി നൽകി.
വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് തങ്കച്ചന്‍റെ മൃതദേഹം കണ്ടെത്തിയത്. ദുരൂഹത തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.
പിതാവിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ഷെഡ്ഡിലിട്ട് ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മകനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകിട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പ്രദേശവാസികളിൽ ഒരാൾ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറം ലോകമറിയുന്നത്.
Post A Comment: