www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1650) Idukki (1579) Mostreaded (1558) Crime (1300) National (1166) Entertainment (810) Viral (412) world (404) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (31) featured (27) Sex (23) Tech (23) auto (22) Beauty (21) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നുണ പറഞ്ഞതിന് പിതാവ് മുളക് വായിൽ തിരുകി കയറ്റി; നാല് വയസുകാരൻ മരിച്ചു

ശ്വാസനാളത്തില്‍ മുളക് കയറിയാണ് കുട്ടി മരിച്ചത്
Share it:



സിംഗപ്പൂർ സിറ്റി: നുണ പറഞ്ഞതിന് പിതാവ് പച്ചമുളക് തീറ്റിച്ച നാല് വയസുകാരൻ മരിച്ചു. സിംഗപ്പൂരിലാണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവിനെ കോടതി ശിക്ഷിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. 

38കാരനായ പിതാവാണ് കുട്ടിയെ പച്ചമുളക് നിർബന്ധിച്ച് തീറ്റിച്ചത്. ശ്വാസനാളത്തില്‍ മുളക് കയറിയാണ് കുട്ടി മരിച്ചത്. പിന്നാലെ കോടതി കുട്ടിയുടെ പിതാവിന് എട്ട് മാസം തടവ് വിധിക്കുകയായിരുന്നു. 

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശ്വാസനാളത്തില്‍ പച്ചമുളക് കുടുങ്ങിക്കിടന്ന് ശ്വാസം മുട്ടിയാണ് മരണമെന്ന് വ്യക്തമാക്കിയിരുന്നു. നാല് വയസുകാരന്‍റെ മരണത്തിന് പിന്നാലെ കുട്ടിയുടെ സഹോദരങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കോടതി ഉത്തരവിട്ടെന്ന് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.  

മലമൂത്ര വിസർജനത്തിനായി എങ്ങനെ ക്ലോസെറ്റ് ഉപയോഗിക്കാമെന്ന് പഠിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ക്ലോസറ്റിൽ നിന്നും മോശം മണം ലഭിച്ചതിനെ തുടർന്ന് പിതാവ് കുട്ടിയെ ചോദ്യം ചെയ്‌തു. കോസെറ്റ് ഉപയോഗിക്കുന്നതിന് മുമ്പ് മലമൂത്ര വിസര്‍ജനം നടത്തിയിട്ടില്ലെന്ന് കുട്ടി പറഞ്ഞു. 

ഇതോടെ മകന്‍ തന്നോട് നുണ പറയുകയാണെന്ന് കരുതിയ അദ്ദേഹം കുട്ടിയെ ഏരിവുള്ള മുളക് കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഇതിന് വിസമ്മതിച്ചപ്പോള്‍ അച്ഛന്‍ കുട്ടിയുടെ വായിലേക്ക് മുളക് കുത്തിക്കയറ്റി. 

പന്തികേട് തോന്നിയ അദ്ദേഹം കുട്ടിയെ വിട്ടയച്ചെങ്കിലും അമ്മയുടെ അടുത്ത് ചെന്ന് കഴുത്ത് ചൂണ്ടി കാണിച്ച ഉടനെ കുഞ്ഞ് കുഴഞ്ഞ് വീണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് അച്ഛന്‍ തന്നെ കുട്ടിയെ സെങ്കാങ് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് അതിനകം മരിച്ചിരുന്നു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

സിപിഎമ്മിന്‍റെ ദേശീയ പാർട്ടി പദവിക്ക് തൽക്കാലം ഭീഷണിയില്ല 

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടെങ്കിലും തമിഴ്‌നാട്ടിലടക്കം ഡിഎംകെ സഹായത്തോടെ ലഭിച്ച വമ്പൻ വിജയം സിപിഎമ്മിന്‍റെ ദേശീയ പാർട്ടി പദവിക്ക് തുണയായി. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ സിപിഎമ്മിന്‍റെ ദേശീയ പാർട്ടി പദവി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 

ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തിൽ യുഡിഎഫിനോട് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചതും ദേശീയ പാർട്ടി പദവി നഷ്ടമാകാതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു. എന്നാൽ വമ്പൻ വിജയം പ്രതീക്ഷിച്ച കേരളത്തിലടക്കം തിരിച്ചടി നേരിട്ടെങ്കിലും തൽക്കാലം പാർട്ടിയുടെ ദേശീയ പാർട്ടി പദവിക്ക് കോട്ടം തട്ടില്ലെന്നാണ് റിപ്പോർട്ട്. 

നിലവില്‍ ദേശീയതലത്തില്‍ സിപിഎം നാല് സീറ്റും സിപിഐ രണ്ട് സീറ്റും സിപിഐ എംഎല്‍ രണ്ട് സീറ്റും നേടിയിട്ടുണ്ട്. 

കേരളത്തിലെ ഒന്നിനു പുറമേ തമിഴ്നാട്ടില്‍ രണ്ടിടത്തും രാജസ്ഥാനില്‍ ഒരിടത്തുമാണ് സിപിഎം ജയിച്ചത്. രാജസ്ഥാനില്‍ സികാര്‍ മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്. തമിഴ്നാട്ടില്‍ മധുര, ഡിണ്ടിഗല്‍ മണ്ഡലങ്ങളിലായിരുന്നു ജയം.

മധുരയില്‍ എസ്. വെങ്കിടേശന്‍ രണ്ട് ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. ഡിണ്ടിഗലില്‍ ആര്‍.സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് വിജയിച്ചത്. 

തമിഴ്നാട്ടിലെ തിരുപ്പൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലാണു സിപിഐയുടെ ജയം. നാഗപട്ടണത്ത് വി. സെല്‍വരാജ് രണ്ട് ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരില്‍ കെ. സുബ്ബരായന്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ടിനും ജയിച്ചു. ബിഹാറിലെ അറ മണ്ഡലത്തില്‍ സുധാമ പ്രസാദ്, കാരാക്കാട്ട് മണ്ഡലത്തില്‍ രാജാറാം സിങ് എന്നീ സിപിഐ എംഎല്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

രാജസ്ഥാനില്‍ ജയിച്ചതോടെ സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാള്‍, തമിഴ്നാട്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളില്‍ സിപിഎമ്മിനു സംസ്ഥാന പാര്‍ട്ടി പദവിയുള്ളതു കൊണ്ടാണു നിലവില്‍ ദേശീയ പാര്‍ട്ടിയായി തുടരുന്നത്. ബംഗാളില്‍ 2026 ല്‍ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ്. 

സികാറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനില്‍ കൂടി സംസ്ഥാന പദവി ലഭിക്കും. ബംഗാളില്‍ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ നാലിടത്ത് സംസ്ഥാന പാര്‍ട്ടിയായി തുടരാം. തമിഴ്നാട്ടില്‍ നിന്ന് രണ്ട് സീറ്റില്‍ ജയിച്ചതിനാല്‍ അവിടെ സംസ്ഥാന പാര്‍ട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ത്രിപുരയില്‍ സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്. 

Share it:

world

Post A Comment: