ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ മുഖ്യമന്ത്രിയും സി.പി.എമ്മുമാണെന്ന് തുറന്നടിച്ച് സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വൻ പരാജയത്തിന് പിന്നാലെ ചേർന്ന ജില്ലാ കൗൺസിലിലാണ് രൂക്ഷ വിമർശനം ഉയർന്നത്.
നരേന്ദ്രമോദി ജനങ്ങളെ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇവിടെ മുഖ്യമന്ത്രി ജനങ്ങളെ അകറ്റുകയാണെന്ന് യോഗം വിമർശിച്ചു. പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധിക്കാരമാണെന്ന് വിലയിരുത്തിയ യോഗം ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐ എന്തിന് എൽഡിഎഫിൽ തുടരണമെന്ന ചർച്ചയിലേക്ക് വരെ എത്തി.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജനകീയ മുഖം നഷ്ടമായി. സി.പി.ഐയുടെ വകുപ്പുകള്‍ക്ക് പ്രതിച്ഛായ നഷ്ടപ്പെടാന്‍ ധനവകുപ്പ് കാരണമായി. കേരള കോണ്‍ഗ്രസ് വന്നതു കൊണ്ട് ഗുണമുണ്ടായില്ല. ഇടുക്കിയിലെ കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പോലും എല്‍.ഡി.എഫ് പുറകില്‍ പോയി.
എന്നിട്ടും സി.പി.എം കേരള കോണ്‍ഗ്രസിന് അമിത പ്രാധാന്യം നല്‍കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. സി.പി.ഐയുടെ മന്ത്രിമാരും, രാജ്യസഭ എം.പിമാരും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരും ഭരണ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ ഒന്നും മിണ്ടുന്നില്ല. സപ്ലൈകോ പ്രതിസന്ധിയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
കെ. ചപ്പാത്തിൽ പുഴ കൈയേറി ഭൂമാഫിയയുടെ കെട്ടിട നിർമാണം
ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്തിൽ പെരിയാർ കൈയേറി ഭൂ മാഫിയയുടെ കെട്ടിട നിർമാണം. ഭൂ പ്രശ്നങ്ങളിൽപെട്ട് സ്വന്തം സ്ഥലത്ത് മാട്ടിൻകൂട് വക്കാൻ പോലും കഴിയാതെ നൂറുകണക്കിന് സാധാരണക്കാർ കാലം കഴിച്ചു കൂട്ടുന്ന സ്ഥലത്താണ് വൻകിട മാഫിയകൾക്ക് പുഴ കൈയേറാൻ രാഷ്ട്രീയ പാർട്ടി നേതാക്കളും റവന്യൂ സംവിധാനങ്ങളും കുട പിടിക്കുന്നത്.
മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിലാണ് ചപ്പാത്ത് ടൗണിൽ ബഹു നിലകെട്ടിടങ്ങൾ പണിതുയർത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് അധികൃതരും പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും പോലും ഇക്കാര്യം കണ്ടിട്ടും കാണാതെ നടക്കുന്നതിനു പിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കുടിയേറ്റ പ്രദേശമായ കെ. ചപ്പാത്തില്‍ ഭൂ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ പട്ടയത്തിനായി കര്‍ഷകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
പട്ടയം കിട്ടിയാൽ പോലും പട്ടയ സ്ഥലത്ത് മാട്ടിൻകൂട് നിർമിക്കാൻ പോലും ഇപ്പോൾ അനുമതി ലഭിക്കുന്നതുമില്ല. സാധാരണക്കാരൻ താമസത്തിനായി വീട് നിർമിച്ചാൽ അത് കൈയേറ്റമാണെന്ന് വിധിയെഴുതുന്ന റവന്യൂ വകുപ്പാണ് ഇപ്പോൾ വൻകിട മാഫിയകൾക്ക് വൻകിട കെട്ടിടങ്ങൾ നിർമിക്കാൻ പുഴയിൽ സ്ഥലം ഒരുക്കിക്കൊടുത്തുകൊണ്ടിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്ന പെരിയാര്‍ നദിയുടെ പ്രധാന ഭാഗമാണ് കെ. ചപ്പാത്ത് പ്രദേശം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങള്‍ അടക്കം നടന്നതോടെയാണ് ചപ്പാത്ത് ശ്രദ്ധ നേടുന്നത്.
ഇവിടെയാണ് ഇപ്പോള്‍ ടൗണില്‍ തന്നെ പുഴ കൈയേറി വന്‍ നിര്‍മാണം നടന്നു വരുന്നത്. മഴ അല്‍പം ശക്തമായാല്‍ ചപ്പാത്ത് ടൗണില്‍ അടക്കം വെള്ളം കയറുന്ന സാഹചര്യമാണ്. 2018ലെ പ്രളയത്തിലും പിന്നീടുള്ള ഓരോ മഴക്കാലത്തും ചപ്പാത്ത് ടൗണ്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ഇവിടെ പെരിയാര്‍ പുഴയില്‍ വ്യാപകമായി കൈയേറ്റം നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. പുഴയിലെ കൈയേറ്റം വര്‍ധിച്ചതാണ് വെള്ളം പൊങ്ങുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും. സാഹചര്യം ഇങ്ങനെ നില്‍ക്കെയാണ് വീണ്ടും പുഴ കൈയേറി ബഹു നില കെട്ടിടങ്ങള്‍ ഇവിടെ ഉയരുന്നത്.
ഭൂ മാഫിയകൾക്ക് കുട പിടിക്കാൻ ഇവിടെ ഭരണ - പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഒറ്റക്കെട്ടാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൻകിട പുഴ കൈയേറ്റം ശ്രദ്ധയിൽപെട്ടിട്ടും രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ മൗനം തുടരുന്നതിനു പിന്നിൽ ദൂരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
കൈയേറ്റ മാഫിയകൾ പരാതികൾ ഉയരാതിരിക്കാൻ വൻ തോതിൽ പണം ഒഴുക്കിതയായിട്ടുള്ള വിവരങ്ങും പുറത്ത് വരുന്നുണ്ട്. കെട്ടിട നിർമാണം നടത്തുന്ന വൻകിടക്കാരുടെ അടുത്ത കാലത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Post A Comment: