www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1698) Idukki (1654) Mostreaded (1591) Crime (1328) National (1171) Entertainment (821) Viral (413) world (410) Video (348) Health (194) mollywood (160) Gallery (157) sports (134) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (37) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) editorial (5) boxoffice (2)

എൻഡിഎയ്ക്ക് 78 സീറ്റ് വരെ കുറയും; പുതിയ എക്‌സിറ്റ് പോൾ പുറത്ത്

Share it:



ന്യൂഡൽഹി: ആദ്യ എക്‌സിറ്റ് പോളുകളിലെ മൃഗീയ ഭൂരിപക്ഷത്തിൽ നിന്നും മാറി ബിജെപിക്ക് സീറ്റ് കുറയാൻ സാധ്യതയുണ്ടെന്ന പ്രവചനവുമായി പുതിയ എക്സിറ്റ് പോളുകൾ. സീ ന്യൂസ് ചാനൽ പുറത്തുവിട്ട എഐ എക്സിറ്റ് പോളിലാണ് എൻഡിഎ സഖ്യത്തിന് 78 സീറ്റുകൾ വരെ കുറയാനുള്ള സാധ്യത പ്രവചിക്കുന്നത്. 

ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ പുറത്തുവിട്ട രണ്ടാമത് എക്‌സിറ്റ് പോളിലാണ് ഈ പ്രവചനം. ഇന്‍ഡ്യ മുന്നണിക്ക് 43 സീറ്റ് വരെ കൂടുമെന്നും പ്രവചിക്കുന്നു. 

ഒന്നാം പ്രവചനത്തില്‍ എന്‍.ഡി.എക്ക് 353 മുതല്‍ 383 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നതെങ്കില്‍ രണ്ടാമത്തേതില്‍ 305 മുതല്‍ 315 വരെയായി കുറഞ്ഞു. 

ഇന്‍ഡ്യ മുന്നണിക്ക് നേരത്തെ പ്രവചിച്ചത് 152-182 സീറ്റായിരുന്നു. ഇത് 180-195 ആയി പുതിയ എക്‌സിറ്റ് പോളില്‍ വര്‍ധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പരമാവധി 52 സീറ്റുകള്‍ ലഭിക്കുമെന്നാണ് പുതിയ പ്രവചനത്തില്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ 04-12 ആയിരുന്നു പറഞ്ഞത്.

ശനിയാഴ്ചയാണ് ആദ്യ എക്‌സിറ്റ് പോള്‍ സീ ന്യൂസ് പുറത്തുവിട്ടത്. ഇന്നലെ എ.ഐ എക്‌സിറ്റ് പോളും പ്രസിദ്ധീകരിച്ചു. 10 കോടി ആളുകളില്‍ നിന്ന് ശേഖരിച്ച അഭിപ്രായങ്ങള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്താണ് രണ്ടാമത്തെ എക്‌സിറ്റ് പോള്‍ തയാറാക്കിയതെന്ന് ചാനല്‍ അവകാശപ്പെടുന്നു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Mostreaded

National

Post A Comment: