പെർത്ത്: ഒരിക്കലും പിരിയാതിരിക്കാൻ ഒരാളെ തന്നെ കാമുകനാക്കിയ ഇരട്ട സഹോദരിമാർക്ക് ഒടുക്കം കിട്ടിയത് എട്ടിന്‍റെ പണി. ഇരുവരും ഒരാളെ തന്നെ വിവാഹം കഴിക്കാനായിരുന്നു ഓസ്ട്രേലിയയിലെ ഇരട്ട സഹോദരിമാരായ അന്ന, ലൂസി ഡിസിങ്ക് എന്നീ ഇരട്ട സഹോദരിമാരുടെ തീരുമാനം.
ചെറു പ്രായം മുതൽ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും പുറത്ത് പോകുന്നതുമെല്ലാം ഇരുവരും ഒന്നിച്ചാണ്. ജീവിതവും ഒന്നിച്ചാകണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. ഇതിനായി ഇരുവരും ഒരാളെ തന്നെ പ്രണയിക്കുകയും ചെയ്‌തു.
എന്നാൽ രാജ്യത്തെ നിയമമാണ് ഇപ്പോൾ ഇരട്ട സഹോദരിമാർക്ക് വിനയായിരിക്കുന്നത്. ഇവരുടെ രാജ്യമായ ഓസ്‌ട്രേലിയയില്‍ ഒരാള്‍ക്ക് ഒരേസമയം രണ്ട് ഭാര്യമാരുണ്ടായിരിക്കാന്‍ നിയമം അനുവദിക്കുന്നില്ല.
ലോകത്ത് ഏറ്റവുമധികം സാമ്യമുള്ള ഇരട്ടകള്‍ തങ്ങളാണെന്നും യുവതികള്‍ അവകാശപ്പെടുന്നുണ്ട്. കാഴ്ച്ചയിലെ സാമ്യത്തിലുണ്ടായിരുന്ന ചെറിയ വ്യത്യാസം പോലും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇവർ മാറ്റുകയും ചെയ്‌തു.
ടിഎല്‍സി ടെലിവിഷന്‍ ഷോയായ ദി എക്‌സ്ട്രീം സിസ്റ്റേഴ്‌സ് എന്ന പ്രോഗ്രാമില്‍ പങ്കെടുക്കവെയാണ് അന്നയും ലൂസിയും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഞങ്ങള്‍ ഒരു വ്യക്തിയാണെന്ന് ഞങ്ങള്‍ കരുതുന്നു. 35 -കാരികളായ അന്നയും ലൂസിയും 11 വര്‍ഷം മുമ്പ് തങ്ങളുടെ 24 -മത്തെ വയസിലാണ് ആദ്യമായി പ്രതിശുത വരനായ ബെന്‍ ബ്രയാനെ പരിചയപ്പെട്ടത്.
അന്ന് സാമൂഹിക മാധ്യമത്തിലൂടെയാണ് ബെന്നിനെ പരിചയപ്പെട്ടത്. ആദ്യം ഒരു സഹോദരിയായിരുന്നു ബെന്നിനോട് സംസാരിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ഓണ്‍ലൈന്‍ സൗഹൃദം ആറ് മാസത്തോളം തുടര്‍ന്നു. അതിന് ശേഷമാണ് തന്‍റെ ഇരട്ട സഹോദരിയുടെ കാര്യം ബെന്നിനോട് പറയുന്നത്. ഇതിന് പിന്നാലെ ബെന്‍, ഇരട്ട സഹോദരിമാരെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. തുടര്‍ന്ന് മൂന്ന് പേരും കൂടി ഡേറ്റിങിന് തീരുമാനിക്കുകയായിരുന്നു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരാളെ കൈമാറുക എന്നതിനർഥം ഞങ്ങള്‍ എല്ലായ്‌പ്പോഴും ഒരുമിച്ചായിരിക്കുമെന്നാണ്. വ്യത്യസ്ത ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും വിജയിച്ചില്ല. അവര്‍ എപ്പോഴും ഞങ്ങളെ പരസ്പരം വേര്‍പെടുത്താന്‍ ആഗ്രഹിച്ചുവെന്നും അന്ന പറയുന്നു.
ബെന്നുമായുള്ള ബന്ധത്തില്‍ അസൂയയില്ല. അവന്‍ അന്നയെ ചുംബിച്ചാല്‍ ഉടനെ തന്നെ എന്നെയും ചുംബിക്കും- ലൂസി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ തങ്ങളുടെ അമ്മയ്‌ക്കൊപ്പമാണ് അന്നയും ലൂസിയും താമസിക്കുന്നത്.
കൂടെ ബെന്നും. 2021 മുതല്‍ ഇരട്ടകളുമായി ബെന്നിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം കഴിഞ്ഞിട്ടില്ല. അതിന് തടസം രാജ്യത്തെ നിയമം തന്നെ. ഓസ്ട്രേലിയയില്‍ ബഹുഭാര്യത്വം അംഗീകരിച്ചിട്ടില്ല. ഈ നിയമം എടുത്ത് കളയണമെന്നാണ് മൂവരുടെയും ആവശ്യവും.
ഒരേ സമയം ഗര്‍ഭിണിയാകാനും കുട്ടികളുണ്ടാകാനുമാണ് തങ്ങളുടെ സ്വപ്നമെന്ന് അന്നയും ലൂസി കൂട്ടിച്ചേര്‍ത്തു. എല്ലാം ഒരുമിച്ച് അനുഭവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമുക്ക് പരസ്പരം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല.
Post A Comment: