ഇടുക്കി: ജില്ലയിൽ രണ്ട് ദിവസം പെയ്‌തിറങ്ങിയ പെരുമഴയ്ക്ക് താൽകാലിക ശമനം. ഇന്ന് രാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞും മരം വീണും വ്യാപക നാശനഷ്ടം ഉണ്ടായി. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളും മണിക്കൂറുകളായി ഇരുട്ടിലാണ്.
കട്ടപ്പന- കുട്ടിക്കാനം മലയോര ഹൈവേയുടെ പല ഭാഗങ്ങളിലും വലിയ മണ്ണിടിച്ചിലുണ്ടായി. പരപ്പിനു സമീപം വലിയ മരം റോഡിലേക്ക് തെന്നിയിറങ്ങി. പെരിയാറിൽ ജലനിരപ്പ് കുതിച്ചുയർന്നിട്ടുണ്ട്. പെരിയാർ തീര പ്രദേശത്ത് വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: