ന്യൂഡെൽഹി: മൊബൈൽ നിരക്കുകളിൽ വർധനവിനൊരുങ്ങി കമ്പനികൾ. ജിയോയാണ് ആദ്യം നിരക്ക് വർധനവിലേക്ക് നീങ്ങുന്നത്. പ്രീപെയ്‌ഡ്, പോസ്റ്റ് പെയ്‌ഡ് പ്ലാനുകളുടെ നിരക്കിൽ ജൂലൈ മൂന്ന് മുതൽ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ജിയോ നിരക്ക് വര്‍ധന വരുന്നതോടെ എയര്‍ടെല്‍, വോഡാഫോണ്‍- ഐഡിയ കമ്പനികളും നിരക്കു വര്‍ധന ഉടന്‍ പ്രഖ്യാപിച്ചേക്കും. 12.5 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോ വിവിധ പ്ലാനുകളില്‍ വര്‍ധനവ് വരുത്തിയത്. നേരത്തെ 155 രൂപയായിരുന്ന 28 ദിവസത്തെ രണ്ട് ജിബി ഡാറ്റ പ്ലാനിനു 189 രൂപ ഇനി മുതല്‍ നല്‍കേണ്ടി വരും. പ്രതിദിനം ഒരു ജിബി പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 209 രൂപയ്ക്ക് പകരം ഇനി 249 രൂപ നല്‍കേണ്ടി വരും.
പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ 239 രൂപയില്‍ നിന്നു 299 രൂപ ആകും. രണ്ട് ജിബിക്ക് ഇനി മുതല്‍ 299 രൂപയായിരിക്കില്ല. 349 രൂപയായിരിക്കും നല്‍കേണ്ടി വരിക. പ്രതിദിനം 2.5 ജിബി ഡാറ്റ നല്‍കിയ പ്ലാന്‍ 349 രൂപയില്‍ നിന്നു 399 രൂപയായി മാറും. മൂന്ന് ജിബി ഡാറ്റ പ്ലാനിനു ഇനി 399 രൂപയ്ക്ക് പകരം 449 രൂപ നല്‍കണം.
രണ്ട് മാസത്തേക്കുള്ള 479 രൂപയുടെ 1.5 ജിബി ഡാറ്റ പ്ലാനിനു ഇനി 579 രൂപ നല്‍കണം. പ്രതിദിനം 2 ജിബി ഡാറ്റ നല്‍കുന്ന പ്ലാന്‍ 533 രൂപയില്‍ നിന്നു 639 രൂപയാകും. മൂന്ന് മാസത്തേക്കുള്ള 6 ജിബി ഡാറ്റ പ്ലാന്‍ 395 രൂപയില്‍ നിന്നു 479 രൂപയിലെത്തുന്നതും പുതിയ മാറ്റത്തിലുണ്ട്.
1,559 രൂപയുടെ (24 ജിബി) വാര്‍ഷിക പ്ലാന്‍ ഇനി 1,899 രൂപയായിരിക്കും. 2.5 ജിബിയുടെ 2,999 രൂപ വാര്‍ഷിക പ്ലാനിനു ഇനി 3,599 രൂപ നല്‍കണം. പ്രതിദിനം 2 ജിബിക്ക് മുകളില്‍ ഡാറ്റയുള്ള പ്ലാനുകളിലെ 5ജി സേവനങ്ങള്‍ ഇനി അണ്‍ ലിമിറ്റഡായിരിക്കും.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: