ഇടുക്കി: കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേയിൽ മേമലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരുക്ക്. കൊച്ചി വിമാനത്താവളത്തിൽ പോയി മടങ്ങി വന്ന ഉപ്പുതറ നാലാം മൈൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
മേമല സിറ്റിക്ക് സമീപത്ത് വച്ച് നിയന്ത്രണം വിട്ട കാർ റോഡിനു താഴ്ഭാഗത്തേക്ക് തെന്നി മാറുകയും താഴ്ഭാഗത്തെ വീട്ടിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു.
ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. ശബ്ദം കേട്ട് ഓടി എത്തിയ സമീപ വാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത് . പരുക്കേറ്റവരെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വിദഗ്ദ ചികിത്സക്കായി മുണ്ടക്കയം, പാലാ എന്നിവിടങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
മൂന്നാറിൽ മണ്ണിടിച്ചിൽ; ഒരു മരണം
ഇടുക്കി: കനത്ത മഴയിൽ മൂന്നാറിലുണ്ടായ മണ്ണിടിച്ചിലിൽ വീട്ടമ്മ മരിച്ചു. മൂന്നാർ എം.ജി കോളനിയിലാണ് വൻ മണ്ണിടിച്ചിലുണ്ടായത്. കുന്നിൻ ചെരിവിൽ നിന്ന വീടിനു മുകളിലേക്ക് കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. മാലാ കുമാർ എന്ന വീട്ടമ്മയാണ് മരിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. 38 വയസാണ്.
അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. മണ്ണിനടിയിൽ അകപ്പെട്ടുപോയ ഇവരെ ഏറെപണിപ്പെട്ടാണ് പുറത്തെത്തിച്ചത്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലാ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണിടിഞ്ഞ് വീണ് ഇവർ നാല് പേരും മണ്ണിനുള്ളിൽ അകപ്പെട്ടുപോകുകയായിരുന്നു.
നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Post A Comment: